14 August Friday

നാടിന്‌ വഴിമുട്ടിയാലും പ്രതിപക്ഷത്തിന് സ്വന്തം കാര്യം : മുഖ്യമന്ത്രി

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020


ജനം പ്രതിസന്ധിയിലായാലും നാടിന്റെ വഴിമുട്ടിയാലും സർക്കാരിനെ ആക്രമിച്ചാൽ മതിയെന്ന മാനസികാവസ്ഥയിലാണ് പ്രതിപക്ഷമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ. നാടിന്റെ വികസനത്തിന്‌ സ്വീകരിച്ച എല്ലാ നടപടികളെയും അന്ധമായി എതിർത്ത്‌ സർക്കാരിനോട്‌ തുടക്കംമുതൽ നിഷേധാത്മക നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചത്‌. പ്രളയം വന്നപ്പോൾ അതിജീവനത്തിനായി ദുരിതാശ്വാസനിധി കണ്ടെത്തുന്നതിനെപ്പോലും അട്ടിമറിക്കാൻ ശ്രമിച്ചു. കോവിഡ് കാലത്ത് സർക്കാർ ജീവനക്കാരുടെ ശമ്പളത്തിലൊരു ഭാഗം മാറ്റിവയ്ക്കാൻ തീരുമാനിച്ചപ്പോൾ ഉത്തരവ് കത്തിച്ചു.

ഊർജം മുഴുവൻ ജനങ്ങളുടെ സംരക്ഷണത്തിന്‌ വിനിയോഗിക്കണമെന്നതാണ്‌ സർക്കാരിന്റെ കാഴ്ചപ്പാട്‌. പ്രതിപക്ഷവും ഈ പോരാട്ടത്തിൽ കൂടെയുണ്ടാകണമെന്നാണ് ആഗ്രഹിക്കുന്നത്. അതിനുള്ള ശ്രമങ്ങളാണ് തുടക്കംമുതൽ നടത്തിയത്. ദൗർഭാഗ്യവശാൽ കോവിഡ് പ്രതിരോധത്തെ തുരങ്കംവയ്ക്കാനും ഒാരോ നടപടിയെയും തെറ്റായി ചിത്രീകരിച്ച് വികൃതമാക്കാനുമാണ് പ്രതിപക്ഷത്തിന്റെ ശ്രമം. മനുഷ്യരാശി മഹാമാരിയെ നേരിടുന്ന ഘട്ടമായതുകൊണ്ടാണ് സർക്കാരിന്റെ അഞ്ചാം വാർഷികാഘോഷം ഉപേക്ഷിച്ചതെന്നും നേട്ടങ്ങൾ എണ്ണിപ്പറയാനുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top