14 August Friday

പ്രതിഷേധത്തിൽ മുട്ടുമടക്കി; ശ്രീനാരായണ ഗുരു തീര്‍ഥാടന സര്‍ക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് കേന്ദ്രം

വെബ് ഡെസ്‌ക്‌Updated: Tuesday Jun 30, 2020


തിരുവനന്തപുരം
ശ്രീനാരായണ ഗുരു തീർഥാടന സർക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് കേന്ദ്രസർക്കാർ. പദ്ധതി റദ്ദാക്കിയതിനെതിരെ ശക്തമായ പ്രതിഷേധം സംസ്ഥാനത്ത് ഉയർന്ന സാഹചര്യത്തിലാണ്‌  തീരുമാനം. പദ്ധതി റദ്ദാക്കരുതെന്ന്‌ ആവശ്യപ്പെട്ട് മന്ത്രി കടകംപള്ളി സുരേന്ദ്രൻ‍ കേന്ദ്ര ടൂറിസം മന്ത്രാലയത്തിന് കത്ത് നൽകി.  തുടർന്ന്‌, പദ്ധതി പുനരുജ്ജീവിപ്പിക്കുമെന്ന് ടൂറിസം മന്ത്രാലയം സംസ്ഥാന സർക്കാരിനെ അറിയിച്ചു.

47 കോടി രൂപ അനുവദിച്ച്‌ കേന്ദ്ര സർക്കാർ നിർവഹണം ഇന്ത്യ ടൂറിസം ഡെവലപ്‌മെന്റ്‌ കോർപറേഷനെ ഏൽപ്പിച്ച പദ്ധതിയാണിത്‌. പ്രത്യേക കാരണമൊന്നും വ്യക്തമാക്കാതെയാണ് നേരത്തേ കേന്ദ്ര സർക്കാർ ഇത്‌ റദ്ദാക്കിയത്‌. 

സ്വാഗതാർഹം
ശ്രീനാരായണ തീർഥാടന സർക്യൂട്ട് പദ്ധതി പുനരുജ്ജീവിപ്പിക്കാനുള്ള കേന്ദ്ര തീരുമാനം സ്വാഗതാർഹമാണെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ.  പദ്ധതി നടത്തിപ്പ് നടപടിക്രമം പാലിച്ച് സംസ്ഥാന ടൂറിസം വകുപ്പിനെ ഏൽപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സ്‌പിരിച്വൽ ടൂറിസം പദ്ധതികൂടി പുനരുജ്ജീവിപ്പിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top