14 July Tuesday

ഇളവോടെ തുറക്കാം; തീവ്രവ്യാപന മേഖലയിൽമാത്രം നിയന്ത്രണം

എം പ്രശാന്ത‌്Updated: Sunday May 31, 2020


ന്യൂഡൽഹി
കോവിഡ്‌ വ്യാപനം തീവ്രമായ മേഖലകളിൽ അടച്ചിടൽ ജൂൺ 30 വരെ തുടരാനും മറ്റിടങ്ങളിൽ നിയന്ത്രണം ഘട്ടംഘട്ടമായി പിൻവലിക്കാനും കേന്ദ്ര തീരുമാനം.  മാർച്ച്‌ 24 മുതൽ നടപ്പാക്കിയ അടച്ചിടലിൽനിന്ന്‌ ഘട്ടംഘട്ടമായി പുറത്തുകടക്കാന്‍ അൺലോക്ക്‌–- 1 എന്നപേരില്‍ പുതുക്കിയ മാനദണ്ഡം ആഭ്യന്തര മന്ത്രാലയം പുറപ്പെടുവിച്ചു.

ഇളവുകളിൽ ഭൂരിഭാഗവും ജൂൺ എട്ടുമുതലാണ് നടപ്പാക്കുന്നത്. ഹോട്ടലുകൾ, ആരാധനാലയങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവ തുറക്കുമ്പോൾ പാലിക്കേണ്ട സാമൂഹ്യസുരക്ഷാ മാനദണ്ഡങ്ങൾ ആരോഗ്യ മന്ത്രാലയം പിന്നീട്‌ പുറപ്പെടുവിക്കും.

നിയന്ത്രണം പിൻവലിക്കുന്നത്‌  മൂന്നു ഘട്ടമായി

1 - ജൂൺ എട്ടിന്‌ ആരംഭിക്കും. ആരാധനാലയങ്ങൾ, ഹോട്ടലുകൾ, ഷോപ്പിങ്‌ മാളുകൾ എന്നിവ തുറക്കാം.

2 - ജൂലൈമുതൽ. വിദ്യാഭ്യാസ സ്ഥാപനങ്ങൾ സാഹചര്യം വിലയിരുത്തി തുറക്കാം.

3 - തീയതി തീരുമാനിച്ചില്ല. അന്താരാഷ്ട്ര വിമാന സർവീസ്‌, മെട്രോ, സിനിമാ ശാലകൾ, ജിമ്മുകൾ, നീന്തൽക്കുളങ്ങൾ, വിനോദ പാർക്കുകൾ, നാടകശാലകൾ, ബാറുകൾ, ഓഡിറ്റോറിയങ്ങൾ, ഹാളുകള്‍ എന്നിവ തുറക്കാൻ തീരുമാനിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top