02 July Thursday

കോവിഡ്‌ മാനേജ്‌മെന്റ്‌ : കിടക്ക 1,31,606, കൊറോണ കെയർ സെന്റർ 851

വെബ് ഡെസ്‌ക്‌Updated: Saturday May 30, 2020


കോവിഡ് മാനേജ്മെന്റിന്റെ ഭാഗമായി സംസ്ഥാനത്ത്‌ സർക്കാർ, സ്വകാര്യ ആശുപത്രികളിൽ 1,31,606 കിടക്കയുള്ളതായി മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. മെഡിക്കൽ സർവീസസ് കോർപറേഷൻ മുഖേന ഇതുവരെ 620.71 കോടി രൂപ ലഭ്യമാക്കി, 227.35 കോടി രൂപ ചെലവിട്ടു. 

സർക്കാർ ആശുപത്രികളിൽ 12,191 ഐസൊലേഷൻ ബെഡ്ഡുകൾ സജ്ജമാണ്. ഇപ്പോൾ 1080 പേരാണുള്ളത്. 1296 സർക്കാർ ആശുപത്രികളിൽ 49,702 കിടക്ക, 1369 ഐസിയു കിടക്ക, 1045 വെന്റിലേറ്റർ എന്നിവയുണ്ട്. സ്വകാര്യമേഖലയിൽ 866 ആശുപത്രിയിലായി 81,904 കിടക്കയും 6059 ഐസിയു കിടക്കയും 1578 വെന്റിലേറ്ററുമുണ്ട്. 851 കൊറോണ കെയർ സെന്ററുമുണ്ട്‌.

1,33,249 പ്രവാസികൾ തിരിച്ചെത്തി
ഇതുവരെ 1,33,249 പ്രവാസി മലയാളികളാണ് തിരിച്ചെത്തിയത്. ഇതിൽ 73,421 പേർ റെഡ്സോണുകളിൽനിന്നാണ്. മറ്റു സംസ്ഥാനങ്ങളിൽനിന്നുള്ള 1,16,775 പേരും വിദേശ രാജ്യങ്ങളിൽനിന്നുള്ള 16,474 പേരുമാണെത്തിയത്. കോവിഡ് ആദ്യ കേസ് വന്ന് 100 ദിവസം പിന്നിട്ടപ്പോൾ നാം കോവിഡ് കർവ് ഫ്ളാറ്റൺ ചെയ്തു. അന്ന് കേസ്‌ 16 ആയിരുന്നു. ഇന്ന് 577 ആണെന്നും മുഖ്യമന്ത്രി പറഞ്ഞു. 

 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top