08 June Thursday

സ്‌കൂൾ അരിവിതരണം നാളെ പൂർത്തിയാക്കും

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023


തിരുവനന്തപുരം
ഉച്ചഭക്ഷണ പദ്ധതി പരിധിയിൽ ഉൾപ്പെട്ട വിദ്യാർഥികൾക്ക്‌ വേനലവധിക്കാലത്തേക്ക്‌ അഞ്ചു കിലോ അരി നൽകുന്ന പദ്ധതിയുടെ സംസ്ഥാനതല ഉദ്‌ഘാടനം ബീമാപള്ളി യുപി സ്‌കൂളിൽ മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. 28.74 ലക്ഷം കുട്ടികൾക്കാണ്‌ ഇത്തവണ അരി നൽകുന്നതെന്ന്‌ മന്ത്രി പറഞ്ഞു. പദ്ധതി രാജ്യത്തിനാകെ മാതൃകയാണ്‌. സ്‌കൂൾ അടയ്‌ക്കുംമുമ്പേ അടുത്ത വർഷത്തേക്കുള്ള പാഠപുസ്‌തകവും യൂണിഫോമും ഒപ്പം അരിയും ഒന്നിച്ചു നൽകുന്നത്‌ ചരിത്രത്തിൽ ആദ്യമാണ്‌. 

സപ്ലൈകോ വഴി 24,723.95 ടൺ അരി എത്തിച്ചു. വെള്ളിയാഴ്‌ച വിതരണം പൂർത്തിയാക്കും. ഗതാഗതമന്ത്രി ആന്റണി രാജു  അധ്യക്ഷനായി. ഭക്ഷ്യമന്ത്രി ജി ആർ അനിൽ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top