28 November Saturday

1800 കേന്ദ്രം വഴി സവാള 45 രൂപയ്‌ക്ക് ഹോർട്ടികോർപ്‌ വഴി വിതരണം

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


തിരുവനന്തപുരം
നാഫെഡിൽനിന്ന്‌ സംസ്ഥാന സർക്കാർ വാങ്ങുന്ന 1800 ടൺ സവാള 1800 കേന്ദ്രം വഴി നവംബർ ഒന്നുമുതൽ വിൽക്കും. സപ്ലൈകോ (1000), ഹോർട്ടികോർപ്‌ (500),  കൺസ്യൂമർഫെഡ്‌ (300) വിപണനകേന്ദ്രങ്ങൾ വഴിയാണ്‌ വിൽക്കുക. 45 രൂപയ്‌ക്കാണ്‌ വിൽപ്പന. ആദ്യഘട്ടമായി വാങ്ങിയ 100 ടൺ സവാള സംസ്ഥാനത്ത്‌ എത്തി. ഹോർട്ടികോർപ്‌ വഴി വിതരണം തുടങ്ങി.
കൂടുതൽ സവാള ആവശ്യമെങ്കിൽ നാഫെഡിൽനിന്ന്‌ വീണ്ടും വാങ്ങുമെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു. നാഫെഡിൽനിന്ന്‌ 35 രൂപയ്ക്കാണ് സവാള വാങ്ങുന്നത്.

കൂടുതൽ ആളുകൾ ഉപയോഗിക്കുന്ന തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവ സംസ്ഥാന സർക്കാരുകളുടെ ഏജൻസികൾ നേരിട്ട് സംഭരിക്കുകയാണെങ്കിൽ പ്രത്യേക ആനുകൂല്യം കേന്ദ്ര കൃഷിവകുപ്പ് നൽകുന്നുണ്ട്. ഈ സ്കീമിൽ നേരിട്ട് തക്കാളി, സവാള, ഉരുളക്കിഴങ്ങ് എന്നിവ സംഭരിക്കുന്നതിന് സഹായം അഭ്യർഥിച്ച്‌ മുഖ്യമന്ത്രി കത്തയച്ചിരുന്നു. ഉള്ളിയും മറ്റും ഇതര സംസ്ഥാനങ്ങളിലെ കൃഷിക്കാരിൽനിന്നും നേരിട്ട്‌ സംഭരിക്കുമെന്ന്‌ കഴിഞ്ഞ സംസ്ഥാന ബജറ്റിലും പ്രഖ്യാപിച്ചിരുന്നു. ഇക്കാര്യം കേരളം നടപ്പാക്കാൻ പോവുകയാണെന്നും ധനമന്ത്രി പറഞ്ഞു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top