23 November Monday

ഇനി എല്ലാം വൈദ്യുതി വാഹനങ്ങൾ: മന്ത്രി ശശീന്ദ്രൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


കോഴിക്കോട് -  
ഗതാഗതവകുപ്പ് ഇനി വാങ്ങുന്ന എല്ലാ വാഹനങ്ങളും വൈദ്യുതി ഉപയോഗിച്ച് ഓടുന്നവയാകുമെന്ന്  മന്ത്രി എ  കെ ശശീന്ദ്രൻ പറഞ്ഞു. ഇതിന്റെ തുടക്കമായി   86 വാഹനങ്ങൾ അടുത്തമാസം  പുറത്തിറങ്ങും. അനെർട്ടിന്റെ സാങ്കേതിക സഹായത്തോടെയുള്ളവയാണവ.   കിഫ്ബി പദ്ധതിയിലൂടെ സർക്കാർ   വാങ്ങുന്ന എല്ലാ വാഹനങ്ങളും  വൈദ്യുതി, സിഎൻജി, എൽഎൻജി എന്നിവ ഉപയോഗിച്ച് ഓടുന്നവയായിരിക്കും–-‌  പരിസ്ഥിതി കാലാവസ്ഥ വ്യതിയാന ഡയറക്ടറേറ്റ്   നടപ്പാക്കുന്ന ‘വായു മലിനീകരണം തടയാൻ നമുക്ക് ഒരുമിക്കാം' ക്യാമ്പയിൻ   ഉദ്ഘാടനംചെയ്‌ത്‌ മന്ത്രി പറഞ്ഞു.

ക്യാമ്പയിനിന്റെ ഭാഗമായി നഗരങ്ങളിൽ ഉണ്ടാക്കുന്ന മിയാവാക്കി ചെറുവനത്തിന്റെ ഉദ്ഘാടനവും പുരുഷൻ കടലുണ്ടി എംഎൽഎക്ക് അശോകമരം നൽകി  മന്ത്രി നിർവഹിച്ചു. ഗസ്റ്റ് ഹൗസിൽ നടന്ന ചടങ്ങിൽ പുരുഷൻ കടലുണ്ടി   അധ്യക്ഷനായി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top