23 November Monday

സാങ്കേതികത്തകരാർ : പറന്നുയർന്ന വിമാനം ഉടൻ തിരിച്ചിറക്കി; ഒഴിവായത്‌ വൻ ദുരന്തം

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


കരിപ്പൂർ
കരിപ്പൂർ വിമാനത്താവളത്തിൽനിന്ന്‌ ഷാർജയിലേക്ക് പുറപ്പെട്ട എയർ അറേബ്യ വിമാനം സാങ്കേതികത്തകരാറിനെ തുടർന്ന് ഉടൻ തിരിച്ചിറക്കി. പറന്നുയർന്ന് മിനുട്ടുകൾക്കകമാണ് സാങ്കേതികത്തകരാർ സംഭവിച്ചത്‌. വ്യാഴാഴ്ച പുലർച്ചെ 3.50നാണ്‌ സംഭവം.

177 യാത്രക്കാരുമായി പറന്നുയർന്ന വിമാനം ഏഴായിരം അടി ഉയരത്തിലെത്തിയപ്പോൾ വിമാനത്തിനുള്ളിലെ വായുമർദ്ദം ക്രമാതീതമായി കുറയുകയായിരുന്നു. ഉൾഭാഗത്തെ വായുമർദ്ദവും  അന്തരീക്ഷമർദ്ദവും തമ്മിലുള്ള അനുപാതമാണ് വിമാനത്തെ പ്രധാനമായും വായുവിൽ താങ്ങിനിർത്തുന്നത്. വിമാനത്തിനകത്തെ മർദ്ദം നിശ്ചിതപരിധിയിൽ കുറഞ്ഞാൽ  മൂക്കുകുത്തി നിലംപതിക്കാൻ കാരണമാകും.

അപകടം മുന്നിൽകണ്ട പൈലറ്റ് എയർ ട്രാഫിക്‌ കൺട്രോൾ വിഭാഗത്തോട് അടിയന്തര ലാൻഡിങ് ആവശ്യപ്പെട്ടു. പുലർച്ചെ 4.10ഓടെ വിമാനം സുരക്ഷിതമായി നിലത്തിറക്കി. എൻജിനിയറിങ്‌ വിഭാഗം നടത്തിയ പരിശോധനയിൽ വിമാനത്തിന്റെ പ്രഷർ വാൽവുകളിൽ തകരാർ കണ്ടെത്തി. തകരാർ പരിഹരിച്ചശേഷം രാവിലെ ഏഴാേടെ വീണ്ടും ഷാർജയിലേക്ക് പോയി.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top