28 November Saturday

പി ടി തോമസിന്‌ തുറന്ന കത്ത്‌ ; മരണക്കിടക്കയിൽനിന്ന്‌ അഭ്യർഥിച്ചിട്ടും ശമ്പളക്കുടിശ്ശിക നൽകിയില്ലെന്ന്‌ വീക്ഷണം ജീവനക്കാരൻ

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


കൊച്ചി
കഴിഞ്ഞദിവസം അന്തരിച്ച, വീക്ഷണം മുൻ ഫോട്ടോഗ്രാഫർ ഭൂപതിയെ ശമ്പള കുടിശ്ശികപോലും നൽകാതെയാണ്‌ പി ടി തോമസ്‌ എംഡിയായിരിക്കെ അകാരണമായി പിരിച്ചുവിട്ടതെന്ന്‌ വീക്ഷണം മുൻ ജീവനക്കാരൻ. മാർട്ടിൻ മേനാച്ചേരിയാണ്‌ പി ടി തോമസ്‌ എംഎൽഎ‌ക്ക്‌ തുറന്ന കത്ത്‌ എന്നപേരിൽ ഫെയ്‌സ്‌ബുക്ക്‌ പോസ്‌റ്റിട്ടത്‌. 

പി ടി തോമസ്‌ വീക്ഷണം പത്രത്തിന്റെ എംഡി ആയിരിക്കെ ജോലിയിൽനിന്ന്‌ പുറത്താക്കിയ ഫോട്ടോഗ്രാഫർ ഭൂപതിക്ക്‌ ശമ്പള കുടിശ്ശികയും ആനുകൂല്യങ്ങളുമടക്കം 84,000 രൂപ  നൽകാനുണ്ടായിരുന്നു എന്ന്‌ മാർട്ടിൻ പറയുന്നു. കരളിനും വൃക്കയ്ക്കും അസുഖംമൂലം ദീർഘകാലം ചികിത്സയിലായിരുന്ന ഭൂപതി കഴിഞ്ഞ ദിവസം മരിച്ചു.

അസുഖബാധിതനായപ്പോൾ ഉമ്മൻചാണ്ടിയും മുല്ലപ്പള്ളിയും അടക്കമുള്ള നേതാക്കളെ നേരിൽ കണ്ട്‌ ഭൂപതി ശമ്പളക്കുടിശ്ശിക തരണമെന്ന്‌ അഭ്യർഥിച്ചിരുന്നു. മരണക്കിടക്കയിൽ കിടന്നപ്പോൾ  ബന്ധുക്കളും കിട്ടാനുള്ള വേതനം ആവശ്യപ്പെട്ടു. എന്നാൽ, നേതാക്കൾ കേട്ട ഭാവം നടിച്ചില്ല. ഇത്ര മനുഷ്യത്വരഹിതമായ പ്രവൃത്തി ചെയ്തിട്ട് ഒരു ഉളുപ്പുമില്ലാതെ എന്തിനാണ് പി ടി തോമസ്‌ മുതലക്കണ്ണീർ ഒഴുക്കുന്നതെന്നും മാർട്ടിൻ ചോദിക്കുന്നു.

സിപിഐ എം കുടുംബത്തെ സഹായിക്കാൻ കാട്ടുന്ന വ്യഗ്രതയുടെ ഒരു അംശം കാണിച്ചിരുന്നെങ്കിൽ... വീക്ഷണം ജീവനക്കാരുടെ വീട്ടിൽ പട്ടിണി ഉണ്ടാകില്ലായിരുന്നുവെന്നും പറഞ്ഞാണ്‌ പോസ്‌റ്റ്‌ അവസാനിപ്പിക്കുന്നത്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top