23 November Monday

ലീഗിന്റെ വെൽഫെയർ ബന്ധം ആത്മഹത്യാപരം: സുന്നി–മുജാഹിദ്‌ യുവജന കൂട്ടായ്‌മ

സ്വന്തം ലേഖകൻUpdated: Thursday Oct 29, 2020


മതേതര സഖ്യത്തെ ദുർബലമാക്കുന്ന മതരാഷ്ട്രവാദ –-തീവ്രവാദ കക്ഷികളുമായി രാഷ്ട്രീയ ബന്ധം സ്ഥാപിക്കുന്നത് ആത്മഹത്യാപരമാണെന്ന് ഫോറം ഫോർ കമ്യൂണൽ ഹാർമണി അഭിപ്രായപ്പെട്ടു. ഹാർമണി ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘മതേതരത്വവും മതരാഷ്ട്രവാദവും’ എന്ന വിഷയത്തിലുള്ള ടേബിൾ ടോക്കിലാണ് ജമാ അത്തെ ഇസ്ലാമിയുടെ  വെൽഫെയർ പാർടിയുമായുള്ള ബന്ധത്തെ തുറന്നെതിർത്തത്‌. 

ഹിന്ദുത്വ തീവ്രവാദ‌ ഭീഷണിക്കെതിരെ ഭൂരിഭാഗം ജനങ്ങളും കൈകോർക്കുമ്പോൾ  തീവ്രവാദ–-മതരാഷ്ട്രവാദ കക്ഷികളുമായി ബന്ധമുണ്ടാക്കുന്നത് രാജ്യതാൽപ്പര്യത്തിന് എതിരാണെന്ന്‌  സംഘടനാ നേതാക്കൾ അഭിപ്രായപ്പെട്ടു. മതരാഷ്ട്രവാദ  സംഘടനകളുമായുള്ള എല്ലാ തെരഞ്ഞെടുപ്പ് സഖ്യവും  ഉപേക്ഷിക്കണം. തദ്ദേശ തെരഞ്ഞെടുപ്പിൽ വെൽഫെയർ പാർടിയുമായോ  ബിജെപിയുമായോ മുന്നണികൾ രാഷ്ട്രീയ ധാരണ, നീക്കുപോക്ക്‌ എന്നിവ നടത്തരുത്‌.  

സമസ്തയുടെ യുവജന–-വിദ്യാർഥി വിഭാഗങ്ങളായ എ‌സ്‌‌വൈഎസ്, എസ്‌‌കെഎസ്എസ്എഫ്, മുജാഹിദ് യുവജന വിഭാഗങ്ങളായ ഐഎസ്എം (സിഡി ടവർ), ഐഎസ്എം (മർക്കസുദ്ദഅവ), വിസ്ഡം യൂത്ത് മൂവ്‌മെന്റ് എന്നീ സംഘടനകൾ ചേർന്ന് മതതീവ്രവാദസഖ്യത്തിനെതിരെ രൂപീകരിച്ചതാണ് ഫോറം ഫോർ കമ്യൂണൽ ഹാർമണി.  ഡോ. ഐ പി അബ്ദുൾസലാം മോഡറേറ്ററായി. ചർച്ചയിൽ നാസർ ഫൈസി കൂടത്തായ്, സത്താർ പന്തല്ലൂർ, ജംഷീർ ഫാറൂഖി, അബ്ദുൾലത്തീഫ് കരുമ്പുലാക്കൽ, ഡോ. അൻവർ സാദത്ത്, പി സി ജംഷീർ, മുജീബ് ഒട്ടുമ്മൽ, എൻ പി ആഷ്‌ലി, അബൂബക്കർ ഫൈസി മലയമ്മ, നാസർ ചാലക്കൽ, ഒപി അഷ്‌റഫ് എന്നിവർ സംസാരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top