28 November Saturday

ബാർ കോഴ : ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ്‌ അന്വേഷണം തുടങ്ങി

വെബ് ഡെസ്‌ക്‌Updated: Thursday Oct 29, 2020


ബാർകോഴ കേസിൽ പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തലയ്‌ക്കെതിരെ വിജിലൻസ്‌  രഹസ്യാന്വേഷണം ആരംഭിച്ചു. ബാർ, ബിയർ –-വൈൻ പാർലർ ലൈസൻസ്‌ ഫീസ്‌ വർധന തടയാൻ രമേശ്‌ ചെന്നിത്തലയ്‌ക്ക്‌ ഒരു കോടിരൂപ കോഴ നൽകിയെന്ന ബിജു രമേശിന്റെ വെളിപ്പെടുത്തലിനെ തുടർന്നാണ്‌ അന്വേഷണം. പരാതിക്കാരൻ എ എച്ച്‌ ഹഫീസിന്റെ കവടിയാറിലെ ഓഫീസിലെത്തിയാണ്‌  വിജിലൻസ്‌  സംഘം ഡിജിറ്റൽ തെളിവ്‌ ശേഖരിച്ചു. ഹഫീസിന്റെ കവടിയാറിലെ ഓഫീസിലെത്തിയാണ്‌ വിജിലൻസ്‌  തെളിവ്‌ ശേഖരിച്ചത്‌.  അടുത്ത ദിവസം മൊഴി രേഖപ്പെടുത്തിയശേഷം പ്രാഥമിക അന്വേഷണത്തിന്‌ അനുമതി ആവശ്യപ്പെട്ട്‌ സർക്കാരിന്‌ റിപ്പോർട്ട്‌ നൽകും. പൊതുപ്രവർത്തകൻ പി കെ രാജു നൽകിയ പരാതിയും അന്വേഷണത്തിനായി ഇതേ സംഘത്തിന്‌ കൈമാറും.

യുഡിഎഫ്‌ സർക്കാരിലെ‌ മന്ത്രിമാരായിരുന്ന രമേശ്‌ ചെന്നിത്തല, കെ ബാബു, വി എസ്‌ ശിവകുമാർ എന്നിവർക്ക്‌ പണം നൽകിയെന്നായിരുന്നു ബാർ ഹോട്ടൽ ഓണേഴ്‌സ്‌ അസോസിയേഷൻ വർക്കിങ്‌‌ പ്രസിഡന്റായിരുന്ന ബിജു രമേശ്‌ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്‌. ചെന്നിത്തലയ്‌ക്കുള്ള  ഒരു കോടിരൂപ ഇന്ദിരാഭവനിലാണ്‌ എത്തിച്ചത്‌. കെ ബാബുവിന്‌ അരക്കോടിയും  വി എസ് ശിവകുമാറിന്‌ 25 ലക്ഷംരൂപയും നൽകിയെന്നും പറഞ്ഞിരുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top