പെരുമ്പാവൂർ
വാഴക്കുളം ബ്ലോക്ക് പഞ്ചായത്ത് ലോക പേവിഷബാധ ദിനാചരണവും സെമിനാറും നടത്തി. ജില്ലാ ആരോഗ്യവിഭാഗം തയ്യാറാക്കിയ പോസ്റ്ററും പ്രകാശിപ്പിച്ചു. പി വി ശ്രീനിജിൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ എം അൻവർ അലി അധ്യക്ഷനായി. വൈസ് പ്രസിഡന്റ് അജി ഹക്കീം ദിനാചരണ പ്രതിജ്ഞ ചൊല്ലി. സതി ലാലു, എൻ ബി ഹമീദ്, ലിസി സെബാസ്റ്റ്യൻ, ഷാജിത നൗഷാദ്, സുധീർ മീന്ത്രക്കൽ, കെ എം സിറാജ്, ഷീജ പുളിക്കൽ, ആബിദ ഷെരീഫ്, സതി ഗോപി, ബിഡിഒ കെ വി സതി, ഡോ. മോഹനചന്ദ്രൻ, മധു കെ പീറ്റർ എന്നിവർ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..