06 December Tuesday

ബാലസംഘം ലഹരിവിരുദ്ധ 
ക്യാമ്പയിന് തുടക്കമായി

വെബ് ഡെസ്‌ക്‌Updated: Thursday Sep 29, 2022

ബാലസംഘം ജില്ലാ കമ്മിറ്റി സംഘടിപ്പിക്കുന്ന ലഹരിവിരുദ്ധ ക്യാമ്പയിന്‍ സെക്രട്ടറി കെ കെ കൃഷ്ണേന്ദു ഉദ്ഘാടനം ചെയ്യുന്നു


‌‌‌‌കൊച്ചി
ബാലസംഘം ജില്ലാ കമ്മിറ്റി 16 ഏരിയ കേന്ദ്രങ്ങളില്‍ ലഹരിവിരുദ്ധ ക്യാമ്പയിൻ നടത്തും. ക്യാമ്പയിൻ ബാലസംഘം ജില്ലാ സെക്രട്ടറി കെ കെ കൃഷ്ണേന്ദു കാക്കനാട്ട്  ഉദ്ഘാടനം ചെയ്തു. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പിന്തുണ പ്രഖ്യാപിച്ച് ക്യാന്‍വാസില്‍ കുട്ടികള്‍ ഒപ്പിട്ടു. ജില്ലാ പ്രസിഡന്റ്‌ വിസ്മയ് വാസ് അധ്യക്ഷനായി. സംസ്ഥാന ജോയിന്റ്‌ സെക്രട്ടറി അരവിന്ദ് അശോക് കുമാര്‍, സംസ്ഥാന കമ്മിറ്റി അം​ഗം ഹഫീസ് നൗഷാദ്, വിനായക് കമ്മത്ത്, എം പി മുരളി, എന്‍ കെ പ്രദീപ്, സി കെ സദാശിവന്‍, സ്വാതി സോമന്‍, ജോജോ ആന്റണി, അഡ്വ. എ ജി ഉദയകുമാര്‍, എം എം അനന്തന്‍, കെ ആര്‍ ബാബു, ടി എ സു​ഗതന്‍ എന്നിവര്‍ സംസാരിച്ചു.

ഒക്ടോബര്‍ ഒന്ന്, രണ്ട് തീയതികളില്‍ ലഹരിക്കെതിരെ ബാലശൃംഖല, ലഹരിവിരുദ്ധ സദസ്സുകള്‍, ഫ്ലാഷ് മോബ്, ചിത്രരചനാമത്സരം എന്നിവ സംഘടിപ്പിക്കും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top