20 October Tuesday

കോവിഡ് : പശ്‌ചിമകൊച്ചിയിൽ 106 രോഗികൾ ; പിവിഎസിൽ 120 ഐസിയു ബെഡുകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


കൊച്ചി
ജില്ലയിൽ തിങ്കളാഴ്ച രോഗം സ്ഥിരീകരിച്ച 537ൽ 106 പേരും പശ്ചിമകൊച്ചിയിൽനിന്നുള്ളവർ. ഫോർട്ടുകൊച്ചിയിൽ 44, മട്ടാഞ്ചേരിയിൽ -35, പള്ളുരുത്തിയിൽ 27 എന്നിങ്ങനെയാണ്‌ രോഗബാധ. രോഗികളിൽ 525 പേർക്ക്‌ സമ്പർക്കത്തിലൂടെയാണ്‌ രോഗം. വിദേശത്തുനിന്നും ഇതരസംസ്ഥാനത്തുനിന്നുമെത്തിയ 12 പേർക്ക്‌ രോഗം ബാധിച്ചു. 16 അശമന്നൂർ സ്വദേശികൾക്കും 11 ഉദയംപേരൂർ സ്വദേശികൾക്കും ഐഎൻഎച്ച്എസ് സഞ്ജീവനിയിലെ 12 പേർക്കും കോട്ടപ്പടി സ്വദേശികളായ -13 പേർക്കും 38 തൃക്കാക്കര സ്വദേശികൾക്കും കോവിഡ്‌ പോസിറ്റീവായി. എട്ട്‌ ആരോഗ്യപ്രവർത്തകർക്കും ഒരു ആശാ പ്രവർത്തകയ്ക്കും രോഗബാധയുണ്ട്‌. 220 പേർ രോഗമുക്തി നേടി. ജില്ലയിൽ 6432 പേരാണ്‌ കോവിഡ് ചികിത്സയിലുള്ളത്‌. 3342 പേർ വീടുകളിലാണ്‌ ചികിത്സയിലുള്ളത്‌.

23208 പേർ നിരീക്ഷണത്തിൽ
ജില്ലയിൽ നിരീക്ഷണത്തിലുള്ളവരുടെ എണ്ണം 23,208 ആയി. 1759 പേരെ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി. കാലയളവ് അവസാനിച്ച 716 പേരെ പട്ടികയിൽനിന്ന്‌ ഒഴിവാക്കി. 21,192 പേർ വീടുകളിലും 212 പേർ കോവിഡ് കെയർ സെന്ററുകളിലും 1804 പേർ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ് നിരീക്ഷണത്തിലുള്ളത്‌.

പിവിഎസിൽ 120 ഐസിയു ബെഡുകൾ
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി പിവിഎസ് ആശുപത്രിയിൽ 120 ഐസിയു ബെഡുകൾ സജ്ജീകരിച്ചു. എറണാകുളം ഗവ. മെഡിക്കൽ കോളേജിൽ ഐസിയു ബെഡുകളുടെ എണ്ണവും വർധിപ്പിച്ചു. നിലവിൽ 70 പേർക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്. ഗുരുതര രോഗലക്ഷണങ്ങളുള്ള രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിലാണിത്‌. കൂടാതെ എല്ലാ ആശുപത്രികളിലും ഗുരുതര രോഗലക്ഷണമുള്ളവർക്കായി 20 ബെഡുകൾ ഒരുക്കാൻ നിർദേശം
നൽകിയതായി മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന കോവിഡ്‌ അവലോകന
യോഗത്തിൽ കലക്ടർ അറിയിച്ചു.

രോഗികൾ കൂടുന്ന സാഹചര്യത്തിൽ “കോവിഡ് പ്രതിരോധം എന്റെ ഉത്തരവാദിത്തം’ എന്ന പേരിൽ ക്യാമ്പയിൻ ആരംഭിച്ചു. കാറ്റഗറി ബി വിഭാഗം രോഗികൾ വർധിക്കുന്ന സാഹചര്യത്തിൽ സെക്കൻഡ്‌ ലൈൻ ട്രീറ്റ്മെന്റ് സെന്ററുകൾ സജ്ജമാക്കി. 10,000 എഫ്എൽടിസി കിടക്കകളും ജില്ലയിൽ ഒരുക്കിയിട്ടുണ്ട്. അതിഥിത്തൊഴിലാളികൾക്കായി പ്രത്യേക എഫ്എൽടിസി പ്രവർത്തനമാരംഭിച്ചു. റിവേഴ്‌സ് ക്വാറന്റൈൻ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ ജില്ലയിൽ ശക്തമാക്കിയതായും കലക്ടർ അറിയിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top