26 October Monday

ഐക്യദാർഢ്യ സദസ്സുകളായി വനിതാ കൂട്ടായ്മകൾ

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


കൊച്ചി
വലതുപക്ഷ അക്രമരാഷ്ട്രീയത്തിനും സംസ്ഥാന സർക്കാരിനെതിരായ അപവാദ പ്രചാരണങ്ങൾക്കുമെതിരെ  അഖിലേന്ത്യാ ജനാധിപത്യ മഹിളാ അസോസിയേഷൻ വനിതാ കൂട്ടായ്മകൾ സംഘടിപ്പിച്ചു. സ്ത്രീപക്ഷ, വികസനപക്ഷ സമീപനങ്ങളുമായി മുന്നോട്ടുപോകുന്ന സംസ്ഥാന സർക്കാരിനുള്ള ഐക്യദാർഢ്യ സദസ്സുകളായി കൂട്ടായ്മകൾ മാറി. ജില്ലയിൽ 176 വില്ലേജ് കേന്ദ്രങ്ങളിലായിരുന്നു കൂട്ടായ്‌മകൾ.

അസോസിയേഷൻ ജില്ലാ പ്രസിഡന്റ്‌ അഡ്വ. ടി വി അനിത ചെറായിയിലും ജില്ലാ സെക്രട്ടറി അഡ്വ. പുഷ്‌പാ ദാസ്‌ കലൂരിലും പരിപാടി ഉദ്‌ഘാടനം ചെയ്തു. അമ്പലമേട്ടിൽ അഡ്വ. പി എസ്‌ ഷൈല, മണീടിൽ ബീന ബാബുരാജ്, നെല്ലിക്കുഴിയിൽ റഷീദ സലിം, കാലടിയിൽ എൻ സി ഉഷകുമാരി, കളമശേരി ഈസ്റ്റിൽ -ഹെന്നി ബേബി എന്നിവർ കൂട്ടായ്മകൾ ഉദ്‌ഘാടനം ചെയ്തു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top