29 October Thursday

ജില്ലാ കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ ബഹുജന കൂട്ടായ്‌മ ഇന്ന്‌

വെബ് ഡെസ്‌ക്‌Updated: Tuesday Sep 29, 2020


യുഡിഎഫിന്റെയും ബിജെപിയുടെയും അക്രമങ്ങൾക്കെതിരെയും കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച്‌ എൽഡിഎഫ്‌ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള നീക്കത്തിനെതിരെയും എൽഡിഎഫ്‌ സംഘടിപ്പിക്കുന്ന ബഹുജന കൂട്ടായ്‌മ ചൊവ്വാഴ്‌ച നടക്കും. ജില്ലാ കേന്ദ്രങ്ങളിൽ നടക്കുന്ന കൂട്ടായ്‌മ രാവിലെ 10.30-ന്‌ ആരംഭിച്ച്‌ പകൽ ഒന്നിന്‌ സമാപിക്കും. കോവിഡ്‌ പ്രോട്ടോക്കോൾ പാലിച്ചാണ്‌ സമരം.

തിരുവനന്തപുരത്ത്‌ നടക്കുന്ന കൂട്ടായ്‌മ സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്‌ണൻ ഉദ്‌ഘാടനം ചെയ്യും.  കൊല്ലം–-‌ പന്ന്യൻ രവീന്ദ്രൻ, പത്തനംതിട്ട–- മാത്യു ടി തോമസ്‌ എംഎൽഎ, ആലപ്പുഴ–- എ വിജയരാഘവൻ, കോട്ടയം–-‌ അഡ്വ. കെ പ്രകാശ്‌ ബാബു, ഇടുക്കി–- മന്ത്രി എം എം മണി, എറണാകുളം–- പ്രൊഫ. ജോബ്‌ കാട്ടൂർ, തൃശൂർ–- കെ രാധാകൃഷ്‌ണൻ, പാലക്കാട്–-‌ ബേബി ജോൺ, മലപ്പുറം–-‌ അബ്ദുൾ വഹാബ്‌, കോഴിക്കോട്–-‌ മന്ത്രി ടി പി രാമകൃഷ്‌ണൻ, വയനാട്–- ഇ പി ദാമോദരൻ, കണ്ണൂർ–- പി കരുണാകരൻ,  കാസർകോട്‌–-‌ സി പി മുരളി എന്നിവരും ഉദ്‌ഘാടനം ചെയ്യും. പരിപാടി വിജയിപ്പിക്കാൻ എല്ലാ ജനാധിപത്യ വിശ്വാസികളോടും എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ അഭ്യർഥിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top