18 October Friday

മഴക്കെടുതി : 10,000 രൂപ ധനസഹായം നാളെ അക്കൗണ്ടിൽ

വെബ് ഡെസ്‌ക്‌Updated: Friday Aug 30, 2019

തിരുവനന്തപുരം
മഴക്കെടുതിയിലും ഉരുൾപൊട്ടലിലും ജീവനും നാശനഷ്ടവുമുണ്ടായ കുടുംബങ്ങൾക്ക്‌ ആദ്യഘട്ട സാമ്പത്തിക സഹായമായ 10,000 രൂപ ശനിയാഴ്‌ച മുതൽ. ബാങ്ക്‌ അക്കൗണ്ട്‌ വിവരങ്ങൾ ലഭിച്ച അരലക്ഷത്തോളം പേർക്ക്‌ ശനിയാഴ്‌ചതന്നെ പണം ലഭ്യമാക്കും. ഓരോരുത്തരുടെയും അക്കൗണ്ടുകളിലേക്ക്‌ നേരിട്ടാകും പണം നിക്ഷേപിക്കുക.  വെള്ളിയാഴ്‌ച  പണം നിക്ഷേപിക്കാനാകുമോ എന്നും സർക്കാർ നോക്കുന്നുണ്ട്‌.

കഴിഞ്ഞതവണ പണം കലക്ടർമാർവഴി തഹസിൽദാർമാരാണ്‌  അക്കൗണ്ടിൽ നിക്ഷേപിച്ചത്‌.  ഇക്കുറി കാലതാമസം ഒഴിവാക്കാൻ   സംസ്ഥാന ട്രഷറിയിൽനിന്ന്‌ നേരിട്ട്‌ ഗുണഭോക്താക്കളുടെ അക്കൗണ്ടിൽ പണം  നിക്ഷേപിക്കും. 

സർക്കാർ  ക്യാമ്പുകളിൽ താമസിച്ചവർക്ക്‌ പുറമെ ബന്ധു വീടുകളിലേക്കും മറ്റും മാറി താമസിച്ചവർക്കും ഇപ്രാവശ്യം ധനസഹായമുണ്ട്‌. അവരെ കണ്ടെത്താനുള്ള സംയുക്ത സർവേ ഉടൻ ആരംഭിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top