21 October Monday

പ്രീമിയം ട്രെയിനുകളിൽ ടിക്കറ്റ്‌ നിരക്ക്‌ കുറയ്‌ക്കും

വെബ് ഡെസ്‌ക്‌Updated: Thursday Aug 29, 2019


തിരുവനന്തപുരം
യാത്രക്കാർ കുറഞ്ഞ പ്രീമിയം ട്രെയിനുകളിൽ ടിക്കറ്റ്‌ നിരക്ക്‌ കുറയ്‌ക്കുമെന്ന്‌ റെയിൽവേ. ചെയർകാർ, എക്‌സിക്യൂട്ടിവ്‌ ചെയർകാർ ക്ലാസുകളിലെ നിരക്കാണ്‌ കുറയ്‌ക്കുക. സെപ്‌തംബർ അവസാനത്തോടെ കുറഞ്ഞ നിരക്ക്‌ നിലവിൽ വരും.

കഴിഞ്ഞവർഷം 50 ശതമാനത്തിൽ താഴെ ബുക്കിങ്ങുണ്ടായിരുന്ന പ്രീമിയം ട്രെയിനുകളുടെ നിരക്കാണ്‌ കുറയ്‌ക്കുക. സെപ്‌തംബർ 30നുള്ളിൽ ബുക്കിങ്‌ ശതമാനം പരിശോധിക്കും. ഒരോ സോണുകളിലെയും പ്രിൻസിപ്പൽ ചീഫ് കൊമേഴ്സ്യൽ മാനേജർമാർക്ക്‌ ഇതിനുള്ള ചുമതല നൽകി.
 


പ്രധാന വാർത്തകൾ
 Top