26 September Saturday

ഹാഗിയ സോഫിയ നിലപാടിൽ മാറ്റമില്ല: സാദിഖലി തങ്ങൾ; ഒന്നും പറയാനില്ലെന്ന് ലീഗ്

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


കോഴിക്കോട്
തുർക്കിയിലെ ഹാഗിയ സോഫിയ മുസ്ലിം പള്ളിയാക്കിയതിനെപ്പറ്റി തന്റെ ലേഖനത്തിൽ പറഞ്ഞത് വസ്തുതയാണെന്ന്‌ മുസ്ലിംലീഗ് നേതാവ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ. തുർക്കി കോടതിയുടെയും ഭരണാധികാരിയുടെയും നടപടികളാണ്‌ സൂചിപ്പിച്ചത്. ചരിത്രപരമായ കാര്യങ്ങളാണത്, ക്രൈസ്തവർക്കെതിരല്ല. ഇതേപ്പറ്റി വിവാദത്തിനില്ലെന്നും സാദിഖലി പറഞ്ഞു.

കെസിബിസിയുടെ അഭിപ്രായത്തോട് പ്രതികരിക്കാനില്ല. തീവ്രവാദ ആശയം ലേഖനത്തിലില്ല.  അതിൽ  പ്രകടിപ്പിച്ചത് തന്റെ നിലപാടാണ്, പാർടിക്ക് ബന്ധമില്ലെന്നും - മുസ്ലിംലീഗ് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂടിയായ സാദിഖലി ശിഹാബ് തങ്ങൾ  പറഞ്ഞു.

കഴിഞ്ഞ വെള്ളിയാഴ്ചയാണ് സാദിഖലിയുടെ ലേഖനം ലീഗ് മുഖപത്രം ചന്ദ്രികയിൽ പ്രസിദ്ധീകരിച്ചത്. ലേഖനത്തിൽ ജമാഅത്തെ‌ ആശയ സ്വാധീനമുണ്ടെന്ന വിമർശനം ലീഗിനുള്ളിലുയർന്നിരുന്നു. ക്രൈസ്തവ സമൂഹത്തെ അധിക്ഷേപിക്കുന്ന ലീഗ്‌ നിലപാടിനെ എതിർത്ത് കെസിബിസിയും രംഗത്തെത്തി.

ഒന്നും പറയാനില്ലെന്ന് ലീഗ്
തുർക്കിയിലെ ഹാഗിയ സോഫിയ പള്ളി വിഷയത്തിൽ കെസിബിസിയുടെ വിമർശനത്തോട് പ്രതികരിക്കാതെ മുസ്ലിംലീഗ്.  ഇതേപ്പറ്റി ഒന്നും പറയാനില്ലെന്ന് ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി കെ പി എ മജീദ് പറഞ്ഞു. ചന്ദ്രികയിലെ  വിവാദ ലേഖനം വായിച്ചിട്ടില്ല. അതേപ്പറ്റി സാദിഖലി തങ്ങളോട് ചോദിക്കണമെന്നും മജീദ് പറഞ്ഞു.

 


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top