23 September Wednesday

പാചകവാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് മൂന്നു സഹോദരങ്ങള്‍ മരിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


പട്ടാമ്പി
ഓങ്ങല്ലൂർ നമ്പാടത്ത് പാചകവാതക സിലിണ്ടർ വീട്ടില്‍ പൊട്ടിത്തെറിച്ച്  മൂന്നു സഹോദരങ്ങള്‍ മരിച്ചു. ഉമ്മയ്ക്ക്  ​ഗുരുതരമായി പരിക്കേറ്റു. ഓങ്ങല്ലൂർ പഞ്ചായത്ത്  അഞ്ചാംവാർഡ് ചുങ്കത്ത് ഹൗസിൽ സാബിറ(44),  ഷാജഹാൻ(40), ബാദുഷ(38), എന്നിവരാണ് കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയില്‍  ചൊവ്വാഴ്ച ‌ മരിച്ചത്. ഗുരുതരമായി പരിക്കേറ്റ ഉമ്മ നബീസ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടകാരണം വ്യക്തമല്ലെന്ന് പൊലീസ് പറഞ്ഞു.

തിങ്കളാഴ്ച രാത്രി 10. 45നായിരുന്നു അപകടം. പൊട്ടിത്തെറിയില്‍ വീട് തകർന്നു. പരിക്കേറ്റവരെ പട്ടാമ്പി, പെരിന്തൽമണ്ണ എന്നിവിടങ്ങളിലെ സ്വകാര്യ ആശുപത്രികളിലാണ് ആദ്യം എത്തിച്ചത്. തുടര്‍ന്ന് കോഴിക്കോട് മെഡിക്കൽ കോളേജ്‌ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. മൃതദേഹങ്ങള്‍ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top