26 September Saturday

സുതാര്യതയില്‍ മുന്നില്‍ കേരളം, കര്‍ണാടക

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


ന്യൂഡൽഹി
കോവിഡ്‌ വിവരം പുറത്തുവിടുന്നതിൽ രാജ്യത്ത്‌ ഏറ്റവും സുതാര്യത കേരളത്തിനും‌ കർണാടകത്തിനുമെന്ന് ​ഗവേഷകര്‍. സ്‌റ്റാൻഫോർഡ്‌ സർവകലാശാലാ ഗവേഷകർ തയ്യാറാക്കിയ കോവിഡ്‌ ഡാറ്റാ റിപ്പോർട്ടിങ് സൂചികയിൽ ഇരുസംസ്ഥാനവും മുന്നിലെത്തി. ഏറ്റവും പിന്നില്‍‌ ഉത്തർപ്രദേശും ബിഹാറും.

ഓരോ ദിവസത്തെയും കണക്ക്, വിവിധ വിഭാഗങ്ങൾ തിരിച്ചുള്ള അവതരണം, ഗ്രാഫിക്‌സ് സഹായത്തോടെയുള്ള വിശദീകരണം, മൊത്തം സ്ഥിതി അവലോകനം എന്നിവ പരി​ഗണിച്ചാണ്‌  സൂചിക തയ്യാറാക്കിയത്‌. യുപിയും ബിഹാറും  ഔദ്യോഗിക സംവിധാനങ്ങളിലൂടെ വിവരം നല്‍കുന്നില്ലെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരളത്തിനും കര്‍ണാടകത്തിനും പിന്നിലായി ഒഡിഷ, പുതുച്ചേരി, തമിഴ്‌നാട്‌, മേഘാലയ, ഹിമാചൽപ്രദേശ്‌, ആന്തമാൻ നിക്കോബർ.

സംസ്ഥാനങ്ങളിലെ കണക്കുകള്‍‌ താരതമ്യം ചെയ്‌ത്‌ വിശ്വാസ്യത ഉറപ്പാക്കാൻ കേന്ദ്രം മേൽനോട്ട ഏജൻസി രൂപീകരിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top