21 September Monday

കോവിഡ്‌ പ്രതിരോധം : പുതിയ ഡോക്ടർമാരുടെയും ആതുരസേവകരുടെയും പട്ടിക ആരോഗ്യ സർവകലാശാല കൈമാറി

വെബ് ഡെസ്‌ക്‌Updated: Wednesday Jul 29, 2020


തിരുവനന്തപുരം
കോവിഡ്‌ നിയന്ത്രിക്കാൻ ആരോഗ്യ  സർവകലാശാല  പ്രത്യേക സെല്ലിന് രൂപം നൽകി.  മുഖ്യമന്ത്രി പിണറായി വിജയന്റെ നിർദേശപ്രകാരം കോവിഡ് പ്രതിരോധ പ്രവർത്തനം ഊർജിതപ്പെടുത്തുന്നതിന്‌ പുതിയതായി ബിരുദമെടുത്ത 3200  ഡോക്ടർമാർ, 5100  നേഴ്സുമാർ, 2000  ഫാർമസിസ്റ്റുകൾ, 400  ലാബ് ടെക്‌നീഷ്യന്മാരും  ഉൾപ്പെടുന്ന  പട്ടിക ആരോഗ്യ വകുപ്പിന്‌ കൈമാറി.

സർവകലാശാലയ്‌ക്ക്‌ കീഴിലുള്ള സ്വകാര്യ മെഡിക്കൽ കോളേജുകളിലെ സേവന സന്നദ്ധരായ സ്പെഷ്യലിസ്റ്റുകളുടെ പട്ടിക തയ്യാറാക്കി ഉടൻ സർക്കാരിന് കൈമാറും.  മുഴുവൻ സ്വകാര്യ മെഡിക്കൽ കോളേജുകളോടും കോവിഡ് ആശുപത്രികൾ തുടങ്ങുന്നതിന്‌ ആവശ്യമായ സജ്ജീകരണങ്ങളൊരുക്കി പ്രവർത്തന സന്നദ്ധരാകണമെന്ന്‌   സർവകലാശാല നിർദേശം നൽകി .  കോവിഡ് വ്യാപനം നിയന്ത്രിക്കുന്നതിനുള്ള സത്വര നടപടികളുടെ ഭാഗമായി ആവശ്യമായ നിർദേശങ്ങൾ തയ്യാറാക്കുന്നതിന് എപ്പിഡമിയോളജിക്കൽ പഠനത്തിനുള്ള ഒരുക്കങ്ങളും പൂർത്തിയാകുകയാണെന്നും വാർത്താക്കുറിപ്പിൽ സർവകലാശാല വ്യക്തമാക്കി.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


----
പ്രധാന വാർത്തകൾ
-----
-----
 Top