19 September Thursday

ഡിജിപിയെത്തും, ജനങ്ങളിൽനിന്ന്‌ നേരിട്ട്‌ പരാതി കേൾക്കാൻ

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2019

തിരുവനന്തപുരം > ജനങ്ങളിൽനിന്ന്‌ നേരിട്ട്‌ പരാതി സ്വീകരിക്കാൻ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ എല്ലാ പൊലീസ്‌ ജില്ലയിലും എത്തുന്നു. 19 പൊലീസ്‌ ജില്ലയിലും അദാലത്ത്‌ സംഘടിപ്പിക്കും. പൊലീസുകാർക്ക്‌ പ്രശ്‌നങ്ങൾ നേരിൽ  പറയാൻ പ്രത്യേക സഭ നടത്താനും പദ്ധതിയുണ്ട്‌.

ജില്ലാ പര്യടനത്തിന്റെ ഒന്നാംഘട്ടം ആഗസ്‌തിൽ നടത്തും. കൊല്ലം റൂറലിൽ 16നും കാസർകോട്ട്‌ 20നും വയനാട്ടിൽ 21നും ആലപ്പുഴയിൽ 30നും പത്തനംതിട്ടയിൽ 31നുമാണ് അദാലത്ത്. ജില്ലാ പൊലീസ് മേധാവിക്കു പുറമെ എല്ലാ സബ് ഡിവിഷണൽ പൊലീസ് ഓഫീസർമാരും സ്റ്റേഷൻ ഹൗസ് ഓഫീസർമാരും പങ്കെടുക്കും. അദാലത്തിന് രണ്ട് ദിവസംമുമ്പ് സ്പെഷ്യൽ ടീം  ജില്ലകൾ സന്ദർശിച്ച് ഒരുക്കം വിലയിരുത്തും. പൊലീസ് ഉദ്യോഗസ്ഥരുടെ പരാതി മനസ്സിലാക്കുന്നതിനും കാര്യക്ഷമത വർധിപ്പിക്കുന്നതിനുള്ള നിർദേശങ്ങൾ നൽകുന്നതിനുമായാണ്‌ സഭ നടത്തുന്നത്‌.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top