17 September Tuesday

കുഴപ്പക്കാരായ പൊലീസുകാർക്ക്‌ കൗൺസലിങ്

വെബ് ഡെസ്‌ക്‌Updated: Monday Jul 29, 2019

തിരുവനന്തപുരം > ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാർക്ക്‌ കൗൺസലിങ്‌ നൽകി സ്വഭാവമാറ്റത്തിന്‌ പദ്ധതി. ഇത്തരം പൊലീസുകാരെ ലോക്കൽ സ്‌റ്റേഷനുകളിൽനിന്നു മാറ്റും. മൂന്നാംമുറ ഉൾപ്പെടെ നടത്തുന്നവരുടെ പട്ടിക തയ്യാറാക്കാൻ സംസ്ഥാന പൊലീസ്‌ മേധാവി ലോക്‌നാഥ്‌ ബെഹ്‌റ ജില്ലാ പൊലീസ്‌ മേധാവിമാർക്ക്‌ കത്തയച്ചു.

ക്രിമിനൽ സ്വഭാവമുള്ള പൊലീസുകാരെ സ്‌റ്റേഷൻ ഡ്യൂട്ടി അടക്കമുള്ളവയിൽനിന്ന്‌ മാറ്റിനിർത്തണമെന്ന്‌ ഉന്നത പൊലീസ്‌ ഉദ്യോഗസ്ഥരുടെ യോഗത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശം നൽകിയിരുന്നു. മൂന്നാംമുറ പ്രയോഗിക്കുന്ന ചില പൊലീസുകാർ സർവീസിൽ തുടരുന്നുണ്ട്‌. അതിൽ പലരെയും കൗൺസലിങ്‌ നൽകി മാനസിക പരിവർത്തനം നടത്താമെന്ന്‌ ഡിജിപി പറഞ്ഞു.

നേരത്തെ ഇത്തരം കേസുകളിൽ ഉൾപ്പെട്ട വിവിധ റാങ്കുകളിൽപ്പെട്ട പൊലീസുകാരുടെ പട്ടികയാണ്‌ തയ്യാറാക്കുന്നത്‌. അത്തരക്കാരെ ലോക്കൽ സ്‌റ്റേഷനുകളിൽ നിയോഗിക്കില്ല. സ്‌പെഷ്യൽ യൂണിറ്റുകളിൽ അപ്രധാനമായ സ്ഥാനത്താകും നിയമനം–-ബെഹ്‌റ പറഞ്ഞു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top