26 April Friday

ലാവലിൻ കേസ‌് കുത്തിപ്പൊക്കുന്നത‌് രാഷ്ട്രീയ ഉദ്ദേശ്യത്തോടെ: കോടിയേരി

വെബ് ഡെസ്‌ക്‌Updated: Sunday Jul 29, 2018

കോഴിക്കോട‌് > രാഷ്ട്രീയ ഉദ്ദേശ്യത്തോടെയാണ‌് എസ‌്എൻസി ലാവലിൻ കേസ‌് വീണ്ടും കുത്തിപ്പൊക്കി കൊണ്ടുവരുന്നതെന്ന‌് സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ‌്ണൻ പറഞ്ഞു. ബിജെപിയും കോൺഗ്രസും തയ്യാറാക്കുന്ന രാഷ്ട്രീയ അജൻഡയുടെ ഭാഗമാണ‌് സിബിഐയുടെ നീക്കം.

എല്ലാ ലോക‌്സഭാ തെരഞ്ഞെടുപ്പ‌് കാലത്തും രാഷ്ട്രീയ ഉദ്ദേശ്യത്തോടെ  കുത്തിപ്പൊക്കി കൊണ്ടുവരുന്ന രാഷ്ട്രീയ പ്രചാരണ ആയുധമാണ‌് ലാവലിൻ. കേസിൽ പിണറായി വിജയൻ പ്രതിയല്ല. സിബിഐ കോടതിയിലും ഹൈക്കോടതിയിലും സത്യം തെളിഞ്ഞതുപോലെ സുപ്രീംകോടതിയിലും സത്യം തെളിയും. നിയമപരമായ കാര്യങ്ങൾ നിയമപരമായി തന്നെ നേരിടുമെന്നും കോടിയേരി പറഞ്ഞു. കോഴിക്കോട്ട‌് വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക‌് മറുപടി പറയുകയായിരുന്നു കോടിയേരി.

മറ്റു വാർത്തകൾ
പ്രധാന വാർത്തകൾ
 Top