10 August Monday

വാഗ‌്ദാനം പാലിക്കണമെന്ന‌് എൻഡിഎ ഘടകകക്ഷികൾ

വെബ് ഡെസ്‌ക്‌Updated: Monday Jun 29, 2020


കൊച്ചി
ബിഡിജെഎസ‌് പുറത്താക്കിയ സുഭാഷ‌് വാസു സ‌്പൈസസ‌് ബോർഡ‌് ചെയർമാനായി തുടരുന്നതിലും വാഗ‌്ദാനം ചെയ‌്ത കോർപറേഷൻ, ബോർഡ‌് ചെയർമാൻ സ്ഥാനങ്ങൾ നൽകാത്തതിലും എൻഡിഎ നേതൃത്വ യോഗത്തിൽ ഘടകകക്ഷികളുടെ വിമർശനം. സുഭാഷ‌് വാസുവിന്റെ കാര്യത്തിൽ കേന്ദ്രസർക്കാരിൽ സമ്മർദം ചെലുത്താമെന്നും  മറ്റു ഘടകകക്ഷികളുടെ പരാതികൾ തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിനുമുമ്പ‌് പരിഹരിക്കുമെന്നും മുന്നണി ചെയർമാൻ കെ സുരേന്ദ്രൻ യോഗത്തിന‌് ഉറപ്പു നൽകി.

മറ്റു മുന്നണികൾ വിടാൻ തയ്യാറായ കക്ഷികളുണ്ടെങ്കിൽ എൻഡിഎയിൽ കൊണ്ടുവരാൻ ശ്രമിക്കാൻ അഞ്ചംഗ കമ്മിറ്റി കൊച്ചിയിൽ ചേർന്ന യോഗം രൂപീകരിച്ചു. കൺവീനർ തുഷാർ വെള്ളാപ്പള്ളി, കുമ്മനം രാജശേഖരൻ, പി കെ കൃഷ‌്ണദാസ‌്, പി സി തോമസ‌്, കുരുവിള മാത്യൂസ‌് എന്നിവർ പങ്കെടുത്തു‌.

പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിൽ സംസ്ഥാന സർക്കാർ അലംഭാവം കാണിക്കുകയാണെന്ന‌് ആരോപിച്ച‌് ജൂലൈ ഒമ്പതിന‌് സെക്രട്ടറിയറ്റ‌് ധർണ നടത്തുമെന്ന‌് യോഗശേഷം എൻഡിഎ ചെയർമാൻ കെ സുരേന്ദ്രൻ വാർത്താലേഖകരോടു പറഞ്ഞു.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.


പ്രധാന വാർത്തകൾ
 Top