09 July Thursday

സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്‌ ആസ്ഥാനമന്ദിരമായി

വെബ് ഡെസ്‌ക്‌Updated: Friday May 29, 2020


തിരുവനന്തപുരം
സംസ്ഥാന തെരഞ്ഞെടുപ്പ്‌ കമീഷന്റെ ആസ്ഥാനമന്ദിരം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. ലോക്ക്‌‌ഡൗൺ പ്രഖ്യാപിച്ചശേഷം മുഖ്യമന്ത്രി പങ്കെടുത്ത ആദ്യ പൊതുചടങ്ങാണ്‌ ഇത്‌. കോവിഡ്‌ നിയന്ത്രണങ്ങളോടെ മാസ്‌ക്‌ ധരിച്ചും ശാരീരികാകലം പാലിച്ചും ജീവനക്കാരടക്കം വളരെ കുറച്ചുപേർ മാത്രമാണ്‌ ചടങ്ങിൽ പങ്കെടുത്ത്‌. കൈകൾ സാനിറ്റൈസ് ചെയ്തശേഷമാണ് എല്ലാവരെയും പ്രവേശിപ്പിച്ചത്.

വികാസ്ഭവൻ കോമ്പൗണ്ടിൽ നിയമസഭാ മന്ദിരത്തിന് സമീപമാണ് പുതിയ മന്ദിരം.  മന്ത്രി ജി സുധാകരൻ,  മന്ത്രി എ സി മൊയ്തീൻ, വി എസ് ശിവകുമാർ എംഎൽഎ, മേയർ കെ ശ്രീകുമാർ, സംസ്ഥാന തെരഞ്ഞെടുപ്പ് കമീഷണർ വി ഭാസ്‌കരൻ, നിയമസഭാ സെക്രട്ടറി എസ് വി  ഉണ്ണികൃഷ്ണൻനായർ, തെരഞ്ഞെടുപ്പ് കമീഷൻ സെക്രട്ടറി എ സന്തോഷ് എന്നിവർ  പങ്കെടുത്തു. തദ്ദേശ തെരഞ്ഞെടുപ്പ്‌ ജോലികൾ പൂർത്തിയാക്കാനുള്ളതിനാലാണ്‌ പെട്ടന്ന്‌ പുതിയ മന്ദിരത്തിലേക്ക്‌ മാറിയതെന്ന്‌ തെരഞ്ഞെടുപ്പ്‌ കമീഷണർ വി ഭാസ്‌കരൻ പറഞ്ഞു. 31ന്‌ അടച്ചുപൂട്ടൽ നീക്കിയാൽ ഉടൻ വോട്ടർപട്ടിക പ്രസിദ്ധീകരിക്കും. രണ്ട്‌ ഘട്ടങ്ങളിലായി പുതുക്കാൻ അവസരം നൽകുമെന്നും അദ്ദേഹം പറഞ്ഞു.


പ്രധാന വാർത്തകൾ
 Top