02 June Tuesday

സർക്കാരിന്‌ പൂർണ പിന്തുണ: എ വിജയരാഘവൻ

വെബ് ഡെസ്‌ക്‌Updated: Sunday Mar 29, 2020


കോവിഡ്‌ വ്യാപനത്തിനെതിരായ സംസ്ഥാന സർക്കാരിന്റെ ജീവന്മരണ പോരാട്ടത്തിന്‌ എല്ലാവിധ പിന്തുണയും നൽകണമെന്ന്‌ എൽഡിഎഫ്‌ കൺവീനർ എ വിജയരാഘവൻ. കേരളത്തിലും കോവിഡ്‌ ഭീഷണി വെല്ലുവിളിയായി മാറിയിട്ടുണ്ട്‌. ഇത്‌ നേരിടുന്നതിന്‌ എല്ലാവരും ഒരുമിച്ച്‌ നിൽക്കണം. പ്രതിസന്ധി  മറികടക്കുന്നതിന്‌ മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ സർക്കാർ നടത്തുന്ന കഠിനപ്രയത്‌നം  മാതൃകാപരവും ശ്ലാഘനീയവുമാണ്‌.

പ്രത്യേക സാമ്പത്തിക പാക്കേജ്‌ പ്രഖ്യാപിച്ചും സമൂഹ അടുക്കളകൾ സജ്ജമാക്കിയും മികച്ച ചികിൽസാ സൗകര്യങ്ങൾ ഒരുക്കിയും സൗജന്യറേഷനും സാമൂഹ്യപെൻഷനും വിതരണം ചെയ്തും നാനാവിധത്തിൽ ജനങ്ങളുടെ ബുദ്ധിമുട്ട്‌ പരിഹരിക്കുന്നതിനാണ്‌ സർക്കാർ ശ്രമിക്കുന്നത്‌. ഇതെല്ലാം വലിയ സാമ്പത്തിക പ്രതിസന്ധിയിലേക്ക്‌ നമ്മുടെ സംസ്ഥാനത്തെ കൊണ്ടെത്തിച്ചിരിക്കുകയാണ്‌. ഈ ഘട്ടത്തിൽ സംസ്ഥാനത്തിന്‌ താങ്ങായി മാറേണ്ടത്‌ ഓരോ കേരളീയന്റെയും കടമയാണ്‌. സാമ്പത്തിക പ്രതിസന്ധി തരണം ചെയ്യാൻ മുഖ്യമന്ത്രി സഹായ അഭ്യർഥന നടത്തിയിരിക്കുകയാണ്‌. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക്‌ എൽഡിഎഫ്‌ പ്രവർത്തകരും ബഹുജനങ്ങളും സഹായം എത്തിക്കണമെന്ന്‌ എ വിജയരാഘവൻ   അഭ്യർഥിച്ചു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top