31 March Tuesday

കുട്ടനാട് ഉപതെരഞ്ഞെടുപ്പ്‌ ഏപ്രിൽ പകുതിയോടെ

സ്വന്തം ലേഖകൻUpdated: Saturday Feb 29, 2020

ആലപ്പുഴ> കുട്ടനാട് ഉപതെരഞ്ഞെടുപ്പ് ഏപ്രിൽ പകുതിയോടെ നടന്നേക്കും. തെരഞ്ഞെടുക്കപ്പെടുന്ന എംഎൽഎക്ക്‌ ഒരുവർഷമെങ്കിലും കാലാവധി ലഭിക്കണമെന്നതിനാൽ തെരഞ്ഞെടുപ്പ്‌ മെയിലേക്ക്‌ നീട്ടാനാകില്ല. ഏപ്രിൽ 24 മുതൽ 30 വരെ എടത്വാ പള്ളി പെരുന്നാൾ ഉത്സവമായതിനാൽ ഈ ദിവസങ്ങൾ ഒഴിവാക്കണമെന്ന്‌ ആവശ്യമുയർന്നിട്ടുണ്ട്‌. ഇക്കാര്യം കലക്ടർ മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസറെ അറിയിച്ചു. 14ന്‌ വിഷു ആയതിനാൽ തൊട്ടുമുമ്പോ ശേഷമോ ആകും തെരഞ്ഞെടുപ്പ്‌.

ഏപ്രിൽ 20നകം തെരഞ്ഞെടുപ്പ്‌ നടത്താനാണ്‌ ഉദ്ദേശിക്കുന്നത്‌. ഇക്കാര്യം മുഖ്യ തെരഞ്ഞെടുപ്പ്‌ ഓഫീസർ ടിക്കാറാം മീണ കേന്ദ്ര തെരഞ്ഞെടുപ്പ്‌ കമീഷനെ അറിയിച്ചിട്ടുണ്ട്‌. അന്തിമതീരുമാനം എടുക്കേണ്ടത് കേന്ദ്ര കമീഷനാണ്. ഇതുവരെ മറുപടിയൊന്നും ലഭിച്ചിട്ടില്ലെന്നും വിഷുവിന്‌ മുമ്പുതന്നെ തെരഞ്ഞെടുപ്പ്‌ നടത്താൻ സജ്ജമാണെന്നും ടിക്കാറാം മീണ ദേശാഭിമാനിയോട്‌ പറഞ്ഞു. മുൻ മന്ത്രിയും എംഎൽഎയുമായ തോമസ് ചാണ്ടിയുടെ മരണത്തെ തുടർന്നാണ് കുട്ടനാട്ടിൽ ഉപതെരഞ്ഞെടുപ്പ്‌  വേണ്ടിവന്നത്‌.


പ്രധാന വാർത്തകൾ
 Top