തിരുവനന്തപുരം
സംസ്ഥാനത്ത് കോവിഡിനൊപ്പം സാധാരണ പനിയും വ്യാപിക്കുന്നു. ഡെങ്കിപ്പനി, ചിക്കുൻ ഗുനിയ എന്നിവയും ബാധിക്കാനിടയുണ്ട്. കോവിഡിന് സമാനമായ എല്ലാ ലക്ഷണവും പ്രകടമാണെങ്കിലും പരിശോധനയിൽ ഫലം നെഗറ്റീവാകും. അങ്ങനെയെങ്കിൽ മറ്റ് പരിശോധനകൾകൂടി നടത്തുന്നത് നല്ലതാണ്. പബ്ലിക് ഹെൽത്ത് ലാബുകളിൽ ഡെങ്കി, ചിക്കുൻ ഗുനിയ, സിക തുടങ്ങിയവയ്ക്കുള്ള സംയുക്ത പരിശോധനാ സൗകര്യം ലഭ്യമാണ്–- കോവിഡ് വിദഗ്ധസമിതി അധ്യക്ഷൻ ഡോ. ബി ഇക്‌ബാൽ പറഞ്ഞു.
ഒമിക്രോൺ ബാധിച്ചവരിൽ കൂടുതൽ പ്രതിരോധശേഷി
ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചവരിൽ ഡെൽറ്റ വകഭേദത്തിനെതിരെ കൂടുതൽ പ്രതിരോധശേഷിയുണ്ടെന്ന് ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ) പഠനറിപ്പോർട്ട്. ഇവർക്ക് പിന്നീട് ഡെൽറ്റ ബാധയുണ്ടാകാൻ സാധ്യത കുറവാണ്. വാക്സിൻ സ്വീകരിച്ചതും അല്ലാത്തതുമായ നാൽപ്പതോളം രോഗികളിലായിരുന്നു പഠനം.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..