Deshabhimani

സർക്കാർ 
വാക്കുപാലിച്ചു ; റവന്യുവകുപ്പിൽ ക്ലർക്കായി ശ്രുതി

Deshabhimani - ദേശാഭിമാനി ദിനപ്പത്രം
വെബ് ഡെസ്ക്

Published on Nov 29, 2024, 12:23 AM | 0 min read


തിരുവനന്തപുരം
മുണ്ടക്കൈ ഉരുൾപൊട്ടലിൽ കുടുംബാംഗങ്ങളെയും ദിവസങ്ങൾക്കുള്ളിലുണ്ടായ വാഹനാപകടത്തിൽ പ്രതിശ്രുത വരനെയും നഷ്ടമായ ശ്രുതിയെ റവന്യുവകുപ്പിൽ ക്ലർക്കായി നിയമിച്ചു. ഇതിനായി വയനാട്‌ കലക്ടറെ ചുമതലപ്പെടുത്തി സർക്കാർ ഉത്തരവിറക്കി.

ചൂരൽമലയിലെ വീടിന്റെ ഗൃഹപ്രവേശനം കഴിഞ്ഞ്‌ ശ്രുതി വിവാഹ ഒരുക്കത്തിലേക്ക് കടക്കുമ്പോഴായിരുന്നു ദുരന്തം. ശ്രുതിക്കൊപ്പമുണ്ടാകുമെന്നും സർക്കാർ ജോലി നൽകുമെന്നും മുഖ്യമന്ത്രി പിണറായി വിജയൻ പ്രഖ്യാപിച്ചിരുന്നു.

 



deshabhimani section

Related News

0 comments
Sort by

Home