30 November Tuesday

തൃപ്പൂണിത്തുറ, പള്ളുരുത്തി, മുളന്തുരുത്തി ഏരിയ സമ്മേളനങ്ങൾക്ക്‌ തുടക്കം

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021

കൊച്ചി
സിപിഐ എം 23–-ാം പാർടി കോൺഗ്രസിന്‌ മുന്നോടിയായി ജില്ലയിൽ മൂന്ന്‌ ഏരിയ സമ്മേളനങ്ങൾക്കുകൂടി ബുധനാഴ്‌ച തുടക്കമായി.  തൃപ്പൂണിത്തുറ ഏരിയ സമ്മേളനം സി വി ഔസേഫ്‌ നഗറിൽ (തിരുവാങ്കുളം ശോഭ ഓഡിറ്റോറിയം) ജില്ലാ സെക്രട്ടറി സി എൻ മോഹനൻ ഉദ്‌ഘാടനം ചെയ്‌തു. പള്ളുരുത്തി ഏരിയ സമ്മേളനം ടി കെ വത്സൻ നഗറിൽ (കോണം വി കെ കാർത്തികേയൻ ഹാൾ,) സംസ്ഥാന കമ്മിറ്റി അംഗം എസ് ശർമ ഉദ്ഘാടനം ചെയ്തു. മുളന്തുരുത്തി ഏരിയ സമ്മേളനം ടി ആർ ഗോപിനാഥൻ നഗറിൽ (സൗത്ത്‌ പറവൂർ സെന്റ്‌ ജോൺസ്‌ ഹാൾ)  സംസ്ഥാന കമ്മിറ്റി അംഗം കെ ചന്ദ്രൻപിള്ള ഉദ്ഘാടനം ചെയ്തു.

തൃപ്പൂണിത്തുറ
തൃപ്പൂണിത്തുറ ഏരിയ സമ്മേളന നഗറിൽ മുതിർന്ന അംഗം കെ ടി തങ്കപ്പൻ പതാക ഉയർത്തി. എം പി ഉദയൻ, സി ആർ ഷാനവാസ്, ശാന്ത മോഹനൻ, കാരായി ചന്ദ്രശേഖരൻ എന്നിവരടങ്ങുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി പി വാസുദേവൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം എം സ്വരാജ്‌, ജില്ല സെക്രട്ടറിയറ്റ്‌ അംഗങ്ങളായ ടി  കെ മോഹനൻ, എം സി സുരേന്ദ്രൻ എന്നിവർ പങ്കെടുത്തു. യു കെ പീതാംബരൻ രക്തസാക്ഷിപ്രമേയവും എ യു വിജു അനുശോചനപ്രമേയവും അവതരിപ്പിച്ചു. എൻ പി ബോബി സ്വാഗതം പറഞ്ഞു. ഉദ്‌ഘാടന സമ്മേളനത്തിനുശേഷം പൊതുചർച്ച ആരംഭിച്ചു. 125 പ്രതിനിധികളാണ്‌ സമ്മേളനത്തിൽ പങ്കെടുക്കുന്നത്‌. സമ്മേളനം വ്യാഴാഴ്‌ച തുടരും.


 

പള്ളുരുത്തി
പള്ളുരുത്തി ഏരിയ സമ്മേളനത്തിനുമുന്നോടിയായി കച്ചേരിപ്പടിയിൽ മുതിർന്ന അംഗം സി കെ പത്മനാഭൻ പതാക ഉയർത്തി. എം എസ് ശോഭിതൻ, അഡ്വ. കെ എൻ സുനിൽകുമാർ, ജയ്സൻ ടി ജോസ്, പി എ മാലിക്, സീത ചക്രപാണി എന്നിവരുൾപ്പെടുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി പി എ പീറ്റർ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ഗോപി കോട്ടമുറിക്കൽ, ജില്ലാ സെക്രട്ടറിയറ്റ് അംഗം ജോൺ ഫെർണാണ്ടസ്, ജില്ലാ കമ്മിറ്റി അംഗം അഡ്വ. ടി വി അനിത എന്നിവർ പങ്കെടുത്തു. കെ പി  ശെൽവൻ രക്തസാക്ഷിപ്രമേയവും പി എസ് ഹരിദാസ് അനുശോചനപ്രമേയവും അവതരിപ്പിച്ചു. അഡ്വ. പി എസ് വിജു സ്വാഗതം പറഞ്ഞു.  പൊതുചർച്ച ആരംഭിച്ചു. 132 പ്രതിനിധികളാണ്‌ പങ്കെടുക്കുന്നത്‌. സമ്മേളനം വ്യാഴാഴ്‌ച തുടരും.


 

മുളന്തുരുത്തി
മുളന്തുരുത്തി സമ്മേളനത്തിന്‌ തുടക്കംകുറിച്ച്‌ സമ്മേളന നഗറിൽ മുതിർന്ന അംഗം എം ഡി കുഞ്ചെറിയ പതാക ഉയർത്തി. പി കെ സുബ്രഹ്മണ്യൻ, എം ഡി കുഞ്ചെറിയ, ടി കെ ഭാസുരാദേവി, കർണകി രാഘവൻ എന്നിവരുൾപ്പെടുന്ന പ്രസീഡിയം സമ്മേളനം നിയന്ത്രിച്ചു. ഏരിയ സെക്രട്ടറി ടി സി ഷിബു റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ല സെക്രട്ടറിയറ്റ് അംഗം കെ ജെ ജേക്കബ് പങ്കെടുത്തു. എം പി നാസർ രക്തസാക്ഷിപ്രമേയവും സി കെ റെജി അനുശോചനപ്രമേയവും അവതരിപ്പിച്ചു. പി കെ ബാബു സ്വാഗതം പറഞ്ഞു. ഉദ്‌ഘാടന സമ്മേളനത്തിനുശേഷം പൊതുചർച്ച ആരംഭിച്ചു. 112 പ്രതിനിധികൾ പങ്കെടുക്കുന്നു. സമ്മേളനം വ്യാഴാഴ്‌ച തുടരും.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top