07 December Tuesday

ഒടുവിൽ ജനറൽ കോച്ചുകൾ, യാത്രക്കാർക്ക്‌ ആശ്വാസം

വെബ് ഡെസ്‌ക്‌Updated: Thursday Oct 28, 2021


തിരൂർ
ട്രെയിനുകളിൽ ഒന്നര വർഷത്തിനുശേഷം ജനറൽ കംപാർട്ട്മെന്റുകൾ പുനഃസ്ഥാപിക്കുമ്പോൾ യാത്രക്കാർക്ക്‌ ആശ്വാസം. നവംബർ ഒന്നുമുതൽ ‌എട്ട്‌ ട്രെയിനുകളിലും 10 മുതൽ രണ്ട്‌ ട്രെയിനുകളിലും ജനറൽ കംപാർട്ട്‌മെന്റുകൾ ആരംഭിക്കും.

മലബാർ മേഖലയിൽ കണ്ണൂർ–-ആലപ്പുഴ എക്സിക്യൂട്ടീവ്, ആലപ്പുഴ–-കണ്ണൂർ എക്സിക്യൂട്ടീവ്, കണ്ണൂർ–-കോയമ്പത്തൂർ ഫാസ്റ്റ് പാസഞ്ചർ, കോയമ്പത്തൂർ–--കണ്ണൂർ ഫാസ്റ്റ് പാസഞ്ചർ, എറണാകുളം–-- കണ്ണൂർ സ്പെഷൽ എക്സ്പ്രസ്, കണ്ണൂർ–-എറണാകുളം സ്പെഷൽ എക്സ്പ്രസ് എന്നിവയും  നിലമ്പൂർ–- കോട്ടയം, കോട്ടയം–- നിലമ്പൂർ എക്‌സ്‌പ്രസുകളും  നവംബർ ഒന്നുമുതലും മംഗലാപുരം–-കോയമ്പത്തൂർ എക്സ്പ്രസ്, കോയമ്പത്തൂർ-–-മംഗലാപുരം എക്സ്പ്രസ് എന്നിവ 10 മുതലും ജനറൽ സീറ്റുകളുമായി സർവീസ് നടത്തും.
 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top