28 November Saturday

കോവിഡിന‌ുശേഷം ഉന്നത വിദ്യാഭ്യാസം: നയോപദേശരേഖ സമർപ്പിച്ചു

വെബ് ഡെസ്‌ക്‌Updated: Wednesday Oct 28, 2020


കോവിഡ്  ഉന്നത വിദ്യാഭ്യാസമേഖലയിലുണ്ടാക്കുന്ന മാറ്റം സംബന്ധിച്ച് കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ കൗൺസിൽ തയ്യാറാക്കിയ നയോപദേശരേഖ സർക്കാരിന് സമർപ്പിച്ചു.  ഡിജിറ്റൽ അസമത്വം കുറയ്ക്കാനുള്ള ഉപാധി മുന്നോട്ടുവച്ചും നീതിയും പ്രാപ്യതയും ഉറപ്പുവരുത്തിയും സർവകലാശാലാനന്തര നെറ്റ്‌‌വർക്കിങ്‌ സാധ്യമാക്കിയും വെല്ലുവിളികളെ ഒരു പരിധിവരെ നേരിടാൻ സാധ്യമാണെന്ന് രേഖയിൽ പറയുന്നു. പരീക്ഷാ സമ്പ്രദായം നവീകരിക്കണമെന്നും നിർദേശമുണ്ട്‌.

ഉന്നതവിദ്യാഭ്യാസ കൗൺസിൽ ഉപാധ്യക്ഷൻ പ്രൊഫ. രാജൻ ഗുരുക്കൾ, പ്രൊഫ. ഗംഗൻ പ്രതാപൻ, ഡോ. എ ജയകൃഷ്ണൻ, പ്രൊഫ. തോമസ് ജോസഫ്, പ്രൊഫ. ഗോപിനാഥ് രവീന്ദ്രൻ തുടങ്ങിയവർ അംഗങ്ങളായ സമിതിയാണ്‌ ശുപാർശകൾ മുന്നോട്ടുവച്ചത്‌‌.

ഹ്രസ്വകാല നടപടി
■ അടച്ചുപൂട്ടൽ കാരണം തടസ്സപ്പെട്ട പ്രോഗ്രാമുകളുടെ സിലബസ്‌ ഓൺലൈനായോ ഓഫ്‌ലൈനായോ നിശ്ചിതകാലയളവിനുള്ളിൽ പൂർത്തിയാക്കണം. ധാരാളം വിദ്യാർഥികളുള്ള അടിസ്ഥാനസൗകര്യമില്ലാത്ത കോളേജുകളിൽ ഭരണസംവിധാനമോ ഫണ്ടിങ്‌ ഏജൻസിയോ സഹായം ലഭ്യമാക്കണം.

■ പൂർത്തിയാകാത്ത സെമസ്റ്റർ പരീക്ഷകൾ ഓരോ സർവകശാശാലയും ഷെഡ്യൂൾ ചെയ്ത്‌ അടുത്ത സെമസ്റ്റർ നിശ്ചിത സിലബസ്‌ പ്രകാരം മുന്നോട്ട്‌ പോകുമെന്ന്‌ ഉറപ്പാക്കണം.

■ സെമസ്റ്റർ അവസാനമുള്ള  പ്രാക്ടിക്കൽ പരീക്ഷ ഉപേക്ഷിക്കണം. പകരം പരിശീലനവേളയിലെ പ്രാക്ടിക്കലുകളുടെ റെക്കോഡ്‌ നോക്കി ശരാശരിയെടുത്ത്‌ അധ്യാപകർക്ക്‌ നിശ്ചയിക്കാമെന്ന്‌ തീരുമാനിക്കണം. റെക്കോഡ്‌ ഇല്ലാത്തവർക്ക്‌ സാമൂഹ്യ അകലം പാലിച്ച്‌ പരീക്ഷ നടത്താം.

■ ഫാൾസ്‌ നമ്പരിടുന്നതിനു പകരം ബാർക്കോഡ്‌ ഉത്തരക്കടലാസ്‌ നടപ്പാക്കണം.

■ എല്ലാ സർവകശാലാശാലകളും സ്വന്തമായി ഡിജിറ്റൽ ചോദ്യാവലി കോളേജുകളിലേക്ക്‌ അയച്ചുകൊടുക്കണം.

■ വീട്ടിലിരുന്ന്‌ മൂല്യനിർണയം നടത്തണം.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top