04 November Monday

ഉത്തരാഖണ്ഡില്‍ ട്രക്കിങിന് പോയ മലയാളി യുവാവ് മരിച്ചു

വെബ് ഡെസ്‌ക്‌Updated: Saturday Sep 28, 2024

ഡെറാഡൂണ്‍> ഉത്തരാഖണ്ഡില്‍ ട്രക്കിങിന് പോയ മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു.  ഇടുക്കി കമ്പിളിക്കണ്ടം സ്വദേശിയായ അമല്‍ മോഹനാണ് മരിച്ചത്. ഇക്കഴിഞ്ഞ 20നായിരുന്നു നാലം​ഗ സംഘം ഉത്തരാഖണ്ഡിലെ ചാമോളി ജില്ലയിലെ ദ്രോണഗിരിയിലേക്ക് ട്രക്കിങിന് പോയത്. സംഘത്തിലുണ്ടായിരുന്ന മറ്റ് മൂന്ന് പേര്‍ സുരക്ഷിതരാണ്.

അമല്‍ മോഹന് പുറമേ കൊല്ലം സ്വദേശിയായ വിഷ്ണുവും മലയാളികളല്ലാത്ത രണ്ട് പേരുമായിരുന്നു സംഘത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച മലമുകളില്‍ വച്ച് അമല്‍ മോഹന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. തുടര്‍ന്ന് എംഡിആര്‍എഫ് സംഘം എത്തി ചുമന്നാണ് അമലിനെ ബേസ് ക്യാമ്പില്‍ എത്തിച്ചത്. ഇവിടെവെച്ച് മരണം സംഭവിക്കുകയായിരുന്നു. വിഷ്ണുവാണ് വിവരം നാട്ടില്‍ അറിയിച്ചത്.

അച്ഛനും സഹോദരനും സഹോദരിയുമാണ് അമലിനുള്ളത്. അമ്മ നേരത്തേ മരണപ്പെട്ടതാണ്. മൃതദേഹം നാട്ടിലെത്തിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..





----
പ്രധാന വാർത്തകൾ
-----
-----
 Top