20 October Tuesday

ആയിരത്തിലേക്ക്‌ ; ജില്ലയിൽ കോവിഡ്‌ വ്യാപനനിരക്ക്‌ കുതിക്കുന്നു

വെബ് ഡെസ്‌ക്‌Updated: Monday Sep 28, 2020

കണ്ടെയ്‌ൻമെന്റ്‌ സോണാക്കിയതിനെ തുടർന്ന്‌ എറണാകുളം മാർക്കറ്റ്‌ അടച്ചപ്പോൾ


കൊച്ചി
തൊള്ളായിരവും കടന്ന്‌ ജില്ലയിൽ കോവിഡ്‌ വ്യാപനനിരക്ക്‌ കുതിക്കുന്നു. ഞായറാഴ്‌ച രോഗം സ്ഥിരീകരിച്ചത്‌ 924 പേർക്ക്‌. ഇതിൽ 889 പേർക്കും രോഗം പടർന്നത്‌ സമ്പർക്കത്തിലൂടെ. 13 പശ്‌ചിമബംഗാൾ സ്വദേശികൾ ഉൾപ്പെടെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള 35 പേർക്കും രോഗം സ്ഥിരീകരിച്ചു. നാവികസേനാ ആശുപത്രിയിലെ 12 പേരുൾപ്പെടെ 21 ആരോഗ്യപ്രവർത്തകർക്കും മൂന്ന്‌ പൊലീസ്‌ ഉദ്യോഗസ്ഥർക്കും രോഗം കണ്ടെത്തി. ജില്ലയിൽ കോവിഡ് സ്ഥിരീകരിച്ച് ചികിത്സയിൽ കഴിയുന്നവരുടെ എണ്ണം 6109 ആയി.

337 പേർ രോഗമുക്തി നേടി. 1053 പേരെക്കൂടി വീടുകളിൽ നിരീക്ഷണത്തിലാക്കി. 2188 പേരെ നിരീക്ഷണപട്ടികയിൽനിന്ന്‌ ഒഴിവാക്കി. 21,356 പേരാണ്‌ നിരീക്ഷണത്തിലുള്ളത്‌. ഇതിൽ 19,318 പേർ വീടുകളിലും 234 പേർ കോവിഡ് കെയർ സെന്ററുകളിലും 1804 പേർ പണം കൊടുത്ത്‌ ഉപയോഗിക്കാവുന്ന സ്ഥാപനങ്ങളിലുമാണ്. 322 പേരെ ആശുപത്രി/എഫ്എൽടിസിയിൽ പ്രവേശിപ്പിച്ചു. 188 പേരെ ഇന്ന് വിട്ടയച്ചു. രോഗം സ്ഥിരീകരിച്ച്‌ വീടുകളിൽ ചികിത്സയിൽ കഴിയുന്നവർ 2733 ആണ്. കോവിഡ് പരിശോധനയുടെ ഭാഗമായി 1537 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചു.  1475 ഫലങ്ങൾ ലഭിച്ചു. 1454 ഫലങ്ങൾ ലഭിക്കാനുണ്ട്‌. 1781 സാമ്പിളുകൾ ശേഖരിച്ചു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..


----
പ്രധാന വാർത്തകൾ
-----
-----
 Top