24 October Thursday

ജനങ്ങളുടെ സഹായമെന്തിനെന്ന്‌ ചോദിക്കുന്നവരോട്‌, ഇതാ ദുരിതാശ്വാസത്തിന്‌ കേന്ദ്രം തരുന്നതും കേരളം ചെലവഴിക്കുന്നതും

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019

തിരുവനന്തപുരം > ദുരിതബാധിതര്‍ക്ക് പരമാവധി സഹായം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സമീപനമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പ്രളയ ദുരിതാശ്വാസത്തിന്‌ ഇത്രയും പണം എന്തിനെന്ന്‌ ചോദിക്കുന്നവരുണ്ട്‌.  കേന്ദ്രമാനദണ്ഡപ്രകാരം ലഭിക്കുന്ന തുകയേക്കാള്‍ ഉയര്‍ന്ന തുക പുനരധിവാസത്തിനായി കേരളത്തില്‍ ചെലവഴിക്കുന്നുണ്ട്. ഈ തുക കൂടി കണ്ടെത്താനാണ് ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളുടെ സഹകരണം അഭ്യര്‍ഥിക്കുന്നതെന്നും മുഖ്യമന്ത്രി ഫേസ്‌ബുക്ക്‌ പോസ്റ്റിൽ പറഞ്ഞു.

മലയോര മേഖലയിൽ വീടിന്‌ 75 മുതൽ 100 ശതമാനം വരെ  നാശനഷ്‌ടം  സംഭവിച്ചവർക്ക്‌ കേന്ദ്രമാനദണ്ഡം 1,01,900 രൂപയും സമതല പ്രദേശങ്ങളിൽ 95,100 രൂപയുമാണ്‌. എന്നാൽ കേരളം നൽകുന്നത്‌ 4ലക്ഷം രൂപയാണ്‌.
60 മുതൽ 74ശതമാനം വരെ നാശനഷ്‌ടം സംഭവിച്ചവർക്ക്‌ മലയോര മേഖലയിൽ 76,500രൂപയും സമതലങ്ങളിൽ 71000 രൂപയുമാണ്‌ കേന്ദ്രമാനദണ്ഡം. കേരളം നൽകുന്നത്‌ 2.5ലക്ഷം രൂപയാണ്‌. മലയോരത്ത്‌ 30 മുതൽ 59ശതമാനം വരെ നാശനഷ്‌ടം സംഭവിച്ചവർക്ക്‌ 51,000രൂപയും സമതലങ്ങളിൽ 47500 രൂപയുമാണ്‌ കേന്ദ്ര മാനദണ്ഡം. കേരളം നൽകുന്നത്‌ 1.25ലക്ഷം രൂപയാണ്‌. 16മുതൽ 29ശതമാനം വരെ നാശനഷ്‌ടം സംഭവിച്ചവർക്ക്‌ കേന്ദ്രമാനദണ്ഡം മലയോരമേഖലയിൽ 30500 രൂപയും സമതലങ്ങളിൽ 28500രൂപയുമാണ്‌. കേരള സർക്കാർ നൽകുന്നത്‌ 60,000രൂപയാണ്‌. കുറഞ്ഞത്‌ 15ശതമാനം നാശം സംഭവിച്ച വീടുകൾക്ക്‌ കേന്ദ്രമാനദണ്ഡം 5200 രൂപയാണ്‌. എന്നാൽ കേരളസർക്കാർ 10,000രൂപയാണ്‌ നൽകുന്നത്‌.

മുഖ്യമന്ത്രിയുടെ ഫേസ്‌ബുക്ക്‌ പോസ്റ്റിന്റെ പൂർണരൂപം...

എന്തിനാണ് പ്രളയ ദുരിതാശ്വാസത്തിനായി ഇത്രയും പണം കേരളത്തിന് ആവശ്യമെന്ന് ചിലരെങ്കിലും സംശയം ചോദിക്കുന്നുണ്ട്. ദുരിതബാധിതര്‍ക്ക് പരമാവധി സഹായം നല്‍കുക എന്നതാണ് സംസ്ഥാന സര്‍ക്കാരിന്റെ സമീപനം. കേരളത്തിന്റെ സാഹചര്യത്തിന് അനുസരിച്ച് ധനസഹായം ലഭ്യമാക്കാനാണ് ശ്രമം. കേന്ദ്രമാനദണ്ഡപ്രകാരം ലഭിക്കുന്ന തുകയേക്കാള്‍ ഉയര്‍ന്ന തുക പുനരധിവാസത്തിനായി കേരളത്തില്‍ ചെലവഴിക്കുന്നുണ്ട്. ഈ തുക കൂടി കണ്ടെത്താനാണ് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ജനങ്ങളുടെ പരമാവധി സഹകരണം സര്‍ക്കാര്‍ അഭ്യര്‍ഥിക്കുന്നത്.


 
      

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top