18 October Friday

ജോസിന്‌ പാർടിയിൽ അധികാരമില്ല: പി ജെ- ജോസഫ്

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019


ചെയർമാൻ സ്ഥാനത്തിൽ കോടതി സ‌്റ്റേ തുടരുന്നതിനാൽ ജോസ‌് കെ മാണിക്ക‌് നിലവിൽ കേരള കോൺഗ്രസ‌് എമ്മിൽ അധികാരങ്ങളൊന്നുമില്ലെന്ന‌് വർക്കിങ‌് ചെയർമാൻ പി ജെ ജോസഫ‌്. പാലാ ഉപതെരഞ്ഞെടുപ്പിൽ ജയസാധ്യതയുള്ള സ്ഥാനാർഥിയെ കണ്ടെത്തുമെന്നും ജോസഫ‌് തൊടുപുഴയിൽ പ്രതികരിച്ചു.  പാർടിയിൽ ഇപ്പോൾ സമവായ ചർച്ചകളില്ല.  സ്ഥാനാർഥിയെ പ്രഖ്യാപിക്കാൻ 31 വരെ സമയമുണ്ടെന്നും ജോസഫ് പറഞ്ഞു.

അതിനിടെ,  ചെയർമാൻ സ്ഥാനം സ്‌റ്റേ ചെയ്‌ത കോടതി ഉത്തരവ്‌ റദ്ദാക്കണമെന്ന ജോസ് കെ മാണിയുടെ അപ്പീലിൽ കട്ടപ്പന സബ്കോടതി വിധിപറയുന്നത്‌ 30 ലേക്ക്‌ മാറ്റി.

ഉപതെരഞ്ഞെടുപ്പിന്റെ നാമനിർദേശപത്രിക ബുധനാഴ്‌ച മുതൽ സമർപ്പിക്കാം. സെപ്‌തംബർ നാലാണ്‌ അവസാന തീയതി. ലോക്‌സഭാ തെരഞ്ഞെടുപ്പിലെ വോട്ടർപട്ടിക തന്നെയാകും ഉപതെരഞ്ഞെടുപ്പിനും. ആഗസ്‌ത്‌ 25വരെ അപേക്ഷ നൽകിയവരെ കൂടി ഉൾപ്പെടുത്തി പട്ടിക പുതുക്കും.  അന്തിമ വോട്ടർപട്ടിക സെപ്‌തംബർ നാലിന്‌ പ്രസിദ്ധീകരിക്കും.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top