24 October Thursday

ബാണാസുര ഡാമിന്റെ 2 ഷട്ടറുകൾകൂടി തുറന്നു

വെബ് ഡെസ്‌ക്‌Updated: Wednesday Aug 28, 2019


കൽപ്പറ്റ
വൃഷ്‌ടിപ്രദേശങ്ങളിൽ  കൂടുതൽ മഴ ലഭിച്ചതോടെ ബാണാസുരസാഗർ ഡാമിന്റെ മൂന്നും നാലും ഷട്ടറുകൾ  തുറന്നു. ആദ്യരണ്ട്‌ ഷട്ടറുകൾ നേരത്തേ തുറന്നിരുന്നു. ചൊവ്വാഴ്‌ച രാവിലെയാണ്‌ മൂന്നാമത്തെ ഷട്ടർ ഉയർത്തിയത്‌. വൈകിട്ടോടെ നാലാമത്തെ ഷട്ടറും തുറന്നു. ജലനിരപ്പ്‌ അപ്പർ റൂൾ ലെവലിന്‌ മുകളിലേക്ക്‌ ഉയരാതിരിക്കാൻ 10 സെന്റിമീറ്റർ വീതമാണ്‌ ഷട്ടറുകൾ ഉയർത്തിയത്‌.

സെക്കൻഡിൽ 34,500 ലിറ്റർ വെള്ളമാണ്‌ ഇപ്പോൾ പുറത്തേക്ക്‌ ഒഴുക്കുന്നത്‌. വെള്ളം കൂടുതൽ ഒഴുക്കിവിടുന്നതിനാൽ കരമാൻ തോട്ടിലും പനമരം പുഴയിലും ജലനിരപ്പ്‌ 10 മുതൽ 15 സെന്റിമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്‌. മുൻകരുതൽ നിർദേശവും നൽകി.  പരിഭ്രാന്തിയുടെ സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു. നിലവിൽ ഡാമിലെ  ജലനിരപ്പ്‌ 774.50 മീറ്ററാണ്‌.  


പ്രധാന വാർത്തകൾ
 Top