22 September Tuesday

VIDEO - ചിട്ടിക്കാശ് ചോദിച്ച യുവാവിന് കോൺഗ്രസ് പ്രവർത്തകന്റെ ക്രൂരമർദ്ദനം; കാലുകൾ തല്ലിയൊടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Jul 28, 2020

നെയ്യാറ്റിൻകര > ചിട്ടിക്കാശ് ചോദിക്കാൻ ചെന്ന യുവാവിനെ പഞ്ചായത്ത് പ്രസിഡന്റിന്റെ  ഭർത്താവും കോൺഗ്രസ് പ്രവർത്തകനുമായ ആൾ വിവസ്ത്രനാക്കി രണ്ട് കാലും തല്ലിയൊടിച്ചു. കുളത്തൂർ വെങ്കടമ്പ് കാഞ്ഞിരംതോട്ടം പൊറ്റയിൽ വീട്ടിൽ അജിയ്ക്കാണ് ക്രൂര മർദ്ദനമേറ്റത്. കുളത്തൂർ പഞ്ചായത്ത് പ്രസിഡന്റിന്റെ ഭർത്താവ് ചന്ദ്രനെതിരെയാണ് പരാതി. രണ്ട് കാലും പൊട്ടിയ അജിയെ നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

തിങ്കളാഴ്ച പകൽ രണ്ടരയോടെയാണ് സംഭവം. പഞ്ചായത്ത് പ്രസിഡന്റ് പേൾ എന്ന പേരിൽ യൂണിറ്റുണ്ടാക്കി ഒരു ലക്ഷം രൂപയുടെ ചിട്ടി നടത്തുന്നുണ്ടെന്നും ഇതിൽ കൂലിപ്പണിക്കാരനായ അജി ചേർന്നുവെന്നും പറയുന്നു. മൂന്നുമാസം അടച്ചുകഴിഞ്ഞാൽ മുഴുവൻ തുകയും നൽകുമെന്ന് വാഗ്ദാനം ചെയ്താണ് ചിട്ടിയിൽ ചേർന്നത്.  അജി 80000 രൂപ അടച്ചിട്ടും പണം നൽകിയില്ല.  ചോദിച്ചുചെല്ലുമ്പോഴെല്ലാം ഭീഷണിപ്പെടുത്തി പറഞ്ഞുവിടുമത്രെ. തിങ്കളാഴ്ച വീണ്ടും ചെന്നപ്പോഴാണ് അടിച്ച് കാലൊടിച്ചതെന്നും പരാതിയിൽ പറഞ്ഞു. ചന്ദ്രൻ ഇഷ്ടിക ചൂള നടത്തുന്നയാളാണ്.


ദേശാഭിമാനി ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്‌. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്സ്ക്രൈബ് ചെയ്യാം.

മറ്റു വാർത്തകൾ

----
പ്രധാന വാർത്തകൾ
-----
-----
 Top