04 June Thursday

മലയാളികളുടെ തിരോധാനം: അന്വേഷണം മെറിന്‍ ജോലിചെയ്ത സ്കൂളിലേക്കും.

വെബ് ഡെസ്‌ക്‌Updated: Thursday Jul 28, 2016

കൊച്ചി>മലയാളികളുടെ തിരോധാനം സംബന്ധിച്ചുള്ള അന്വേഷണം കൊച്ചിയിലെ ഒരു സ്കൂളിലേക്കും. ഐഎസ് ബന്ധമുണ്ടെന്ന് സംശയിക്കുന്ന. കാണാതായ  മെറിന്‍ ജേക്കബ് അധ്യാപികയായിരുന്ന സ്കൂള്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് 17ന് സ്കൂളിന്റെ ബാങ്ക് അക്കൌണ്ടിലേക്ക് ശ്രീനഗറില്‍ നിന്ന് പണമെത്തിയിരുന്നു. സിഡിഎം മെഷീന്‍ വഴി നിക്ഷേപിച്ച രണ്ടു ലക്ഷം രൂപയാണ് സ്കൂള്‍ അക്കൌണ്ടിലേക്ക് എത്തിയത്.കുടാതെ അന്നുതന്നെ ഹൈദരാബാദില്‍ നിന്ന് ഒരു ലക്ഷം രൂപയും ഈ അക്കൌണ്ടിലേക്കെത്തിയിട്ടുണ്ട്.

കൊച്ചി ചക്കരപ്പറമ്പിലെ ഒരു സ്കൂളിലാണ് മെറിന്‍ ആദ്യം അധ്യാപികയായി ജോലിക്ക് കയറിയത്. പിന്നീട് ഇതേ സ്കൂളിന്റെ പറവൂര്‍ തത്തപ്പള്ളിയിലെ ശാഖയിലും അധ്യാപികയായി. ഭര്‍ത്താവ് ബാസ്റ്റിന്‍ എന്ന യഹിയ നിര്‍ദേശിച്ചതനുസരിച്ചാണ് മെറിന്‍ ഇവിശട ജോലിക്ക് കയറിയത്.

ആദ്യം മുംബൈയില്‍ ജോലിക്കുപോയ മെറിനെ പാലക്കാട് സ്വദേശിയായ ബാസ്റ്റിന്‍ പ്രണയിച്ച് വിവാഹം കഴിക്കുകയായിരുന്നു. തുടര്‍ന്ന് മതം മാറിയപ്പോഴാണ് ബെസ്റ്റിന്‍, യഹിയ എന്ന പേരും മെറിന്‍ മറിയം എന്ന പേരും സ്വീകരിച്ചത്. ഐ എസ് ബന്ധമാരോപിക്കപ്പെടുന്ന ഇവരടക്കം 16 രേെയാണ് കാസര്‍കോട് പാലക്കാട് പ്രദേശത്ത് നിന്ന് കാണാതായയിട്ടുള്ളത്. മെറിനെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി  സഹോദരന്‍ എബിന്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തിട്ടുള്ളത്. മെറിന്‍ ഐ എസ് ക്യാമ്പിലുള്ളതായാണ് പൊലീസിന് ലഭിച്ചിട്ടുള്ള വിവരം.

പ്രധാന വാർത്തകൾ
 Top