14 November Thursday

കോട്ടൂരൂ... അഭിമാനത്തോടെ ബിരുദം അണിയൂ ; ബിരുദദാന ചടങ്ങുകളിൽ കറുത്ത കോട്ടും തൊപ്പിയും വേണ്ടെന്ന‌് യുജിസി

വി കെ അനുശ്രീUpdated: Friday Jun 28, 2019

സർവകലാശാല ബിരുദദാന ചടങ്ങുകളിൽ ഇനി പാശ്ചാത്യ കോട്ട‌് വേണ്ടെന്ന‌് യൂണിവേഴ‌്സിറ്റി ഗ്രാന്റ‌്സ‌് കമീഷൻ. കൊളോണിയൽ ഭരണത്തിന്റെ അവശേഷിപ്പായ ‘കോൺവൊക്കേഷൻ റോബി’ന‌് പകരം പ്രാദേശികമായ തനത‌് കൈത്തറി വസ്ത്രത്തിലേക്ക‌് മാറാമെന്നും നിർദേശം.

കൈത്തറി വസ്ത്രം ധരിക്കുന്നത‌് ഇന്ത്യൻ എന്ന നിലയിൽ യുവാക്കൾക്ക‌് അഭിമാനം പകരുമെന്നും യുജിസി സെക്രട്ടറി രജനിഷ‌് ജെയിൻ സർവകലാശാലാ വൈസ‌്ചാൻസലർമാർക്ക‌് അയച്ച കത്തിൽ പറഞ്ഞു. നിർദേശം സംബന്ധിച്ച‌് എടുത്ത നടപടികൾ യുജിസിയെ അറിയിക്കണം.

പാശ്ചാത്യ ബിരുദദാന വസ്ത്രമായ കറുത്ത കോട്ടും തൊപ്പിയും രാജ്യത്ത‌് നിർബന്ധമാക്കിയിരുന്നില്ല. എന്നാൽ, എല്ലാ സർവകലാശാലകളും ഇത‌് ഔദ്യോഗിക ബിരുദദാന വസ്ത്രമായി ഉപയോഗിക്കുകയാണ‌്.

ഈ സാഹചര്യത്തിലാണ‌് പരമ്പരാഗത വസ്ത്രത്തിലേക്ക‌് മാറാനുള്ള യുജിസി നിർദേശം. സാരി, കുർത്ത തുടങ്ങി അതത‌് സംസ്ഥാനത്തിന‌് അനുയോജ്യമായ വസ്ത്രം ഉപയോഗിക്കാം.  കാൺപുർ, റൂർക്കി ഐഐടികൾ, ജെഎൻയു തുടങ്ങി വിവിധ സ്ഥാപനങ്ങൾ അടുത്തിടെ ബിരുദദാന ചടങ്ങിൽനിന്ന‌് പാശ്ചാത്യ കോട്ട‌് ഒഴിവാക്കിയിരുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top