24 August Saturday

അഭിമന്യു രക്തസാക്ഷിത്വദിനം വര്‍​ഗീയവിരുദ്ധ ദിനമായി ആചരിക്കും: എസ്എഫ്ഐ

വെബ് ഡെസ്‌ക്‌Updated: Friday Jun 28, 2019


തിരുവനന്തപുരം
അഭിമന്യു രക്തസാക്ഷിത്വദിനം വർ​ഗീയ വിരുദ്ധദിനമായി ആചരിക്കുമെന്ന് എസ്എഫ്ഐ സംസ്ഥാന സെക്രട്ടറി കെ എം സച്ചിൻദേവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. എറണാകുളത്ത് ജൂലെെ രണ്ടിനു നടക്കുന്ന വിദ്യാർഥി റാലിയും അനുസ്മരണ സമ്മേളനവും സിപിഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ഉദ്ഘാടനംചെയ്യും. തൊടുപുഴയിൽ നടക്കുന്ന അനുസ്മരണസമ്മേളനം സിപിഐ എം കേന്ദ്ര കമ്മിറ്റിയം​ഗം എം വി ​ഗോവിന്ദൻ ഉദ്ഘാടനംചെയ്യും. ജില്ലാതലത്തിൽ ക്യാമ്പസുകളിൽ വർഗീയവിരുദ്ധ സദസ്സും സംഘടിപ്പിക്കും. പഠിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നവരെ സഹായിക്കാൻ അഭിമന്യു സ്മാരക എൻഡോവ്മെന്റ് ഏർപ്പെടുത്തും. അഭിമന്യുവിന്റെ ജന്മനാടായ വട്ടവടയ്ക്ക് പ്രാമുഖ്യം നൽകിയാണ് എൻഡോവ്മെന്റ്.

ദേശീയ വിദ്യാഭ്യാസനയം കലാലയങ്ങളെ കാവിവൽക്കരിക്കാനും വർഗീയതയുടെ കേന്ദ്രമാക്കാനും ലക്ഷ്യമിട്ടുള്ളതാണ്. ആർഎസ്എസിന്റെ ഇച്ഛയ്ക്കനുസരിച്ച് വിദ്യാഭ്യാസമേഖലയെ മാറ്റുകയെന്ന ലക്ഷ്യവും ഇതിന്റെ പിന്നിലുണ്ട്. ദേശീയ വിദ്യാഭ്യാസനയത്തിനെതിരെ എസ്എഫ്ഐ സമരം ശക്തമാക്കും.
കേന്ദ്ര സർക്കാരും ആർഎസ്എസും കേരളത്തിലെ ക്യാമ്പസുകളെ ലക്ഷ്യംവച്ച് പ്രവർത്തിക്കുന്നുണ്ട്. ഇതിന്റെ ഭാ​ഗമാണ് തിരുവനന്തപുരം
ജില്ലയിൽ വ്യാപകമായി നടത്തുന്ന  ആക്രമണം. എസ്എഫ്ഐയെ ക്യാമ്പസുകളിൽനിന്ന് ഇല്ലാതാക്കാനാണ് സംഘപരിവാർ ശ്രമമെന്നും സച്ചിൻദേവ്
പറഞ്ഞു.

സംസ്ഥാന പ്രസിഡന്റ് വി എ വിനീഷ്, ജോയിന്റ് സെക്രട്ടറിമാരായ വി പി ശരത് പ്രസാദ്, എ പി അൻവർ, വൈസ് പ്രസിഡന്റ് ടി പി രഹ്ന സബീന എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.


പ്രധാന വാർത്തകൾ
 Top