11 July Saturday

രണ്ടാംദിന പരീക്ഷയും ജാഗ്രതയോടെ ; 99. 92 ശതമാനം പേർ എസ്‌എസ്‌എൽസി പരീക്ഷയെഴുതി

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

എറണാകുളം സെന്റ്‌ തെരേസാസ് സ്കൂളിൽനിന്ന് പ്ലസ്ടു പരീക്ഷക്കുശേഷം പുറത്തുവരുന്ന വിദ്യാർഥിനി


സുരക്ഷയിൽ വീട്ടുവീഴ്‌ചയില്ലാതെ സംസ്ഥാനത്ത്‌  ബുധനാഴ്‌ചയും എസ്‌എസ്‌എൽസി, ഹയർസെക്കൻഡറി പരീക്ഷകൾ നടന്നു. രാവിലെ 9.45 മുതൽ ഹയർസെക്കൻഡറി ഒന്ന്‌, രണ്ട്‌ വർഷ പരീക്ഷകൾ നടന്നു. ഒന്നാം വർഷ പരീക്ഷയ്‌ക്ക്‌ രജിസ്റ്റർ ചെയ്ത 1,66,143 പേരിൽ 1,63,886 പേരും (98.64 ശതമാനം) രണ്ടാം വർഷ പരീക്ഷയ്‌ക്ക്‌ രജിസ്റ്റർ ചെയ്ത 1,78,266 പേരിൽ 1,76,065 പേരും (98.77 ശതമാനം)  പരീക്ഷയെഴുതി.

വിഎച്ച്‌എസ്‌സി ഒന്നാം വർഷ പരീക്ഷയ്‌ക്ക്‌ രജിസ്റ്റർ ചെയ്ത 6323 പേരിൽ 6213 പേരും (98.26 ശതമാനം) രണ്ടാം വർഷ പരീക്ഷയ്‌ക്ക്‌ രജിസ്റ്റർ ചെയ്ത 12,799 പേരിൽ 12,725 പേരും (99. 42 ശതമാനം) പരീക്ഷയെഴുതി. പകൽ 1.45ന് നടന്ന എസ്‌എസ്‌എൽസി പരീക്ഷ 99. 92 ശതമാനം പേരുമെഴുതി.  ഫിസിക്‌സ്‌ ആയിരുന്നു പരീക്ഷ. വ്യാഴാഴ്‌ച നടക്കുന്ന കെമിസ്‌ട്രി പരീക്ഷയോടെ എസ്‌എസ്‌എൽസി പരീക്ഷ  അവസാനിക്കും.  ഹയർസെക്കൻഡറി പരീക്ഷ ശനിയാഴ്‌ച വരെയുണ്ട്‌.

സിബിഎസ്‌ഇ: ഇപ്പോഴുള്ള സ്ഥലങ്ങളിൽ പരീക്ഷ എഴുതാം
സിബിഎസ്‌ഇ 12, 10 ക്ലാസുകളിലെ ശേഷിക്കുന്ന പരീക്ഷകൾ കുട്ടികൾക്ക്‌ അവർ ഇപ്പോഴുള്ള സ്ഥലത്ത്‌ എഴുതാൻ സൗകര്യം നൽകുമെന്ന്‌ കേന്ദ്ര മാനവവിഭവശേഷി വികസനമന്ത്രി രമേശ്‌ പൊഖ്‌റിയാൽ. അടച്ചുപൂട്ടൽ കാലത്ത്‌ സംസ്ഥാനമോ ജില്ലയോ വിട്ടവർ പരീക്ഷ എഴുതാനായി പഴയ സ്ഥലത്ത്‌ എത്തേണ്ടതില്ല. പുതിയ സ്ഥലത്ത്‌ രജിസ്റ്റർ ചെയ്‌ത്‌ പരീക്ഷ എഴുതാം. ഇതിന്റെ വിശദമായ നടപടിക്രമം സിബിഎസ്‌ഇ ഉടൻ വിജ്ഞാപനം ചെയ്യും. പത്താം ക്ലാസ്‌ പരീക്ഷ വടക്കുകിഴക്കൻ ഡൽഹിയിലെ കേന്ദ്രങ്ങളിൽ എഴുതിയവർക്കാണ്‌ ബാക്കിയുള്ളത്‌. 12–-ാം ക്ലാസ്‌ പരീക്ഷ അഖിലേന്ത്യാ വ്യാപകമായി ശേഷിക്കുന്നു.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top