02 July Thursday

പൂത്തുലഞ്ഞു, പുഞ്ചിരികൾ

വെബ് ഡെസ്‌ക്‌Updated: Thursday May 28, 2020

എറണാകുളം സെന്റ്‌ തെരേസാസ് സ്കൂളിൽനിന്ന് പ്ലസ്ടു പരീക്ഷക്കുശേഷം പുറത്തുവരുന്ന വിദ്യാർഥിനി

കൊച്ചി
സുരക്ഷാ മാനദണ്ഡങ്ങള്‍പാലിച്ച് ആത്മവിശ്വാസത്തോടെ പരീക്ഷയെഴുതാനായ സന്തോഷത്തിലാണ് വിദ്യാര്‍ഥികള്‍ ബുധനാഴ്ച പരീക്ഷ ഹാള്‍ വിട്ടിറങ്ങിയത്. കോവിഡ് വ്യാപനം ശക്തമായതിനെ തുടര്‍ന്ന് മാറ്റിവച്ച എസ്എസ്എല്‍സി, വിഎച്ച്എസ്ഇ പരീക്ഷകള്‍ ചൊവ്വാഴ്ച ആരംഭിച്ചതിനാല്‍ പാലിക്കേണ്ട നിര്‍ദേശങ്ങളും നടപടിക്രമങ്ങളും വിദ്യാര്‍ഥികള്‍ക്ക് അറിയാമായിരുന്നു. ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ബുധനാഴ്ചയാണ് തുടക്കമായത്‌.

സ്‌കൂളിന്റെ പ്രധാന കവാടത്തിലൂടെയാണ് വിദ്യാര്‍ഥികള്‍ സ്‌കൂളിലേക്ക് പ്രവേശിച്ചത്. തെര്‍മോ സ്‌കാനര്‍ ഉപയോഗിച്ച് താപനില പരിശോധിച്ച്‌ സ്‌കൂളിലേക്ക് കടത്തിവിട്ടു. അധ്യാപകര്‍, പിടിഎ അംഗങ്ങള്‍, പൊലീസ്, അഗ്നിശമന സേന, സന്നദ്ധപ്രവര്‍ത്തകര്‍ വിദ്യാര്‍ഥികളെത്തുംമുമ്പേ സജ്ജീകരണങ്ങളുമായി സ്‌കൂളില്‍ തയ്യാറായിരുന്നു. പരീക്ഷയെഴുതാന്‍ സ്‌കൂളിലേക്കും തിരിച്ച്‌ വീട്ടിലേക്ക് പോകാനും ബുദ്ധിമുട്ടനുഭവിക്കുന്ന കുട്ടികള്‍ക്കായി   വാഹനസൗകര്യം ഒരുക്കിയിരുന്നു. രാവിലെയും ഉച്ചയ്ക്കും പരീക്ഷ ആരംഭിക്കുംമുമ്പേ പരീക്ഷ ഹാള്‍ അണുവിമുക്തമാക്കി.  ജില്ലയില്‍ എറണാകുളം, കോതമംഗലം, മൂവാറ്റുപുഴ, ആലുവ, കോതമംഗലം എന്നീ വിദ്യാഭ്യാസ ജില്ലകളിലായി 31,724 വിദ്യാര്‍ഥികളാണ് എസ്എസ്എല്‍സി പരീക്ഷയെഴുതുന്നത്. 191 കേന്ദ്രങ്ങളിലായി 71,688 കുട്ടികള്‍ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 34 കേന്ദ്രങ്ങളിലായി 4624 വിദ്യാര്‍ഥികള്‍ വിഎച്ച്എസ്ഇ പരീക്ഷയും എഴുതി.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top