02 June Friday

ഇന്നസെന്റിന് വിടചൊല്ലി ആലുവ

വെബ് ഡെസ്‌ക്‌Updated: Tuesday Mar 28, 2023


ആലുവ
അന്തരിച്ച നടനും മുൻ എംപിയുമായ ഇന്നസെന്റിന് ആലുവയിൽ ജനപ്രതിനിധികളും എൽഡിഎഫ് പ്രവർത്തകരും ഉൾപ്പെടെ നിരവധിപേർ അന്തിമോപചാരം അർപ്പിച്ചു. തിങ്കൾ പകൽ 12ന് ആലുവ പ്രിയദർശിനി ടൗൺഹാളിനുസമീപം ഇന്നസെന്റിന്റെ മൃതദേഹം പൊതുദർശനത്തിന് വച്ചു.

സിപിഐ എം ആലുവ ഏരിയ സെക്രട്ടറി എ പി ഉദയകുമാർ, അൻവർ സാദത്ത് എംഎൽഎ, നഗരസഭാ വൈസ് ചെയർപേഴ്സൺ സൈജി ജോളി, പാറക്കടവ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ടി വി പ്രദീഷ് തുടങ്ങിയവർ അന്തിമോപചാരം അർപ്പിച്ചു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top