25 May Monday

കോവിഡിനെ അതിജീവിച്ച് കോട്ടയം സ്വദേശികള്‍ ആശുപത്രി വിട്ടു

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020

കോട്ടയം > കോവിഡ് 19--നെ അതിജീവിച്ച കോട്ടയം ചെങ്ങളം സ്വദേശികളായ ദമ്പതികള്‍ മകള്‍ക്കൊപ്പം ആശുപത്രി വിട്ടു. ശനിയാഴ്ച ഉച്ചയോടെയാണ് ഇവരെ ഡിസ്ചാര്‍ജ് ചെയ്തത്. ബുധനാഴ്ച വന്ന ഇവരുടെ പരിശോധനാ ഫലത്തില്‍ കൊറോണ ബാധ നെഗറ്റീവായിരുന്നു. ദീര്‍ഘകാലത്തെ  ആശുപത്രി വാസത്തില്‍ നാലര വയസുള്ള മകളും ഇവര്‍ക്കൊപ്പമാണ് കഴിഞ്ഞത്. 

രോഗം ഭേദമായിട്ടും മെഡിക്കല്‍ കോളേജില്‍ തന്നെ ചികിത്സയിലുള്ള വയോധികരായ ബന്ധുക്കളെ പരിചരിക്കണമെന്ന താല്‍പര്യത്തില്‍ ഇവര്‍ ആശുപത്രിയില്‍ തുടരുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ആശുപത്രി ജീവനക്കാര്‍ തന്നെ പരിചരിക്കേണ്ടതിനാല്‍ ദമ്പതികളെ വീട്ടില്‍ പോകാന്‍ അനുവദിച്ചു. ജനറല്‍ ആശുപത്രിയിലെ ആംബുന്‍സിലാണ് ഇവരെ ചെങ്ങളത്തുള്ള വീട്ടിലെത്തിച്ചത്. പതിനൊന്ന് ദിവസം കൂടി ഹോം ക്വാറന്റയിനില്‍ തുടരും. പൂര്‍ണമായും ഭേദമായ ഇവര്‍ക്ക് മരുന്നുകളൊന്നും നിര്‍ദേശിച്ചിട്ടില്ല.

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top