30 May Saturday

ഉറപ്പ്‌, അന്നം മുടങ്ങില്ല...

അമൽ ഷൈജുUpdated: Saturday Mar 28, 2020

കുണ്ടന്നൂരിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചണിൽ വിഭവങ്ങളൊരുക്കുന്ന കൗൺസിലർമാർ


കൊച്ചി
വീട്ടിലെ അവസാന അരിമണിയും കൈയിലുള്ള കാശും തീർന്നു... വിശന്ന്‌, പരസ്പരം സങ്കടം പറഞ്ഞിരിക്കുമ്പോഴാണ് ഒഡിഷക്കാരായ സൊനാലിന്റെയും സുഹൃത്തുക്കളുടെയും വീട്ടുവാതിൽക്കൽ മുട്ടുകേട്ടത്‌. വാതിൽ തുറന്നപ്പോൾ ഭക്ഷണപ്പൊതിയുമായി പഞ്ചായത്തിന്റെ സന്നദ്ധപ്രവർത്തകർ. പഞ്ചായത്ത് സൗജന്യമായി ഭക്ഷണം നൽകാൻ എത്തിയതാണെന്നറിഞ്ഞപ്പോൾ പറഞ്ഞറിയിക്കാനാകാത്ത സന്തോഷം. ജില്ലയിലെ പൂതൃക്ക പഞ്ചായത്തിൽ ആരംഭിച്ച കമ്യൂണിറ്റി കിച്ചനാണ് ഒഡിഷക്കാരായ തൊഴിലാളികൾക്ക്‌ ഭക്ഷണമെത്തിച്ചത്‌.

വെള്ളിയാഴ്ചയാണ് പൂതൃക്ക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ പഞ്ചായത്ത്‌ അടുക്കള തുറന്നത്‌.  സ്കൂൾ പിടിഎ പ്രസിഡന്റ്‌ കൊച്ചുമോനും  പഞ്ചായത്ത് അംഗങ്ങളുമാണ്‌ പാചകക്കാർ. വാർഡ്‌ അംഗങ്ങൾവഴി ആവശ്യക്കാരുടെ വിവരങ്ങൾ ശേഖരിച്ചത് കണക്കാക്കി ഭക്ഷണം ഒരുക്കും. പഞ്ചായത്ത് പ്രസിഡന്റും അംഗങ്ങളും ചേർന്ന്‌ പൊതികെട്ടി ഓരോ പ്രദേശത്തേക്കും ആവശ്യമായത് അതതു വാർഡ് മെമ്പർമാർക്ക് നൽകും. വാർഡിലെ സന്നദ്ധപ്രവർത്തകർ അത്‌ ആവശ്യക്കാർക്ക് എത്തിക്കും.  ആദ്യദിനം അമ്പതോളം പേർക്ക് ഭക്ഷണം വിതരണം ചെയ്തു. അടുത്തദിവസംമുതൽ മൂന്നുനേരം ഭക്ഷണം നൽകാനുള്ള ശ്രമത്തിലാണ് പഞ്ചായത്ത്. ഭക്ഷണം വേണ്ടവർക്ക് 9496045794, 9496045794 എന്ന നമ്പറുകളിൽ ബന്ധപ്പെടാം.

74 പഞ്ചായത്തുകളിൽ സമൂഹ അടുക്കള
കൊച്ചി
ജില്ലയിലെ 82 പഞ്ചായത്തുകളിൽ 74 പഞ്ചായത്തുകളിലായി 79  സമൂഹ അടുക്കള തുറന്നു.  കൂടുതൽ ആവശ്യക്കാരുള്ളിടത്ത്‌ ഒന്നിലധികം അടുക്കള തയ്യാറാക്കിയിട്ടുണ്ട്. എട്ടിടങ്ങളിൽക്കൂടി സമൂഹ അടുക്കള തുറക്കാൻ നടപടിയായി.  കുടുംബശ്രീയും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായാണ് അടുക്കള പ്രവർത്തിപ്പിക്കുന്നത്‌. സ്കൂൾ, ഓഡിറ്റോറിയം തുടങ്ങിയ സ്ഥലങ്ങൾ കേന്ദ്രീകരിച്ചാണ്  പ്രവർത്തനം.  കുടുംബശ്രീയുടെ 44 അടുക്കളകളാണുള്ളത്‌. ഗ്രാമീണ മേഖലയിൽ 36 ഉം നഗരപ്രദേശത്ത്‌ എട്ടും അടുക്കളകൾ  പ്രവർത്തിക്കുന്നു.

 

ഭക്ഷണത്തിനായി വിളിക്കാം
വടക്കേക്കര: 9496045708,
9895376178
ഏഴിക്കര: 8921579011,
8547387405
ചിറ്റാറ്റുകര: 8547205877,
8075498300
കാലടി: 9496045733,
9747810612
തൃപ്പൂണിത്തുറ: 9446029390
മരട്: 9349505008, 0484 2706544
കുമ്പളം: 9961505430
ഉദയംപേരൂർ: 8590163837
കൊച്ചി: 9809250777,
9037615129, 8848216244
കടുങ്ങല്ലൂർ: 9947316289,
9061879523
ചൂർണിക്കര: 9447259878,
9605319455, 9895753153
മഴുവന്നൂർ:  9847657454,
7012650998
തിരുവാണിയൂർ:  9446127630,
9447609533, 9446960286.
നെടുമ്പാശേരി:
7034742117, 9496045848,
9387554679, 8848515547.
കളമശേരി: 9847278825,
ഏലൂർ : 9895274880
വൈറ്റില:9061871101,
9497202578
 

മറ്റു വാർത്തകൾ

പ്രധാന വാർത്തകൾ
 Top