07 June Sunday

പന്ത്‌ കേന്ദ്ര ധനമന്ത്രിയുടെ കളത്തിൽ ; വായ്‌പാ തിരിച്ചടവ്‌ കാലാവധി നീട്ടൽ സ്വാഗതാർഹം: മന്ത്രിടി എം തോമസ്‌ ഐസക്‌

വെബ് ഡെസ്‌ക്‌Updated: Saturday Mar 28, 2020


സ്വന്തം ലേഖകൻ
കോവിഡ്‌ തകർക്കുന്ന സമ്പദ്‌ഘടനയെ താങ്ങാനും ജനങ്ങൾക്ക്‌ ആശ്വാസമെത്തിക്കാനുമുള്ള ശക്തമായ നടപടികൾക്ക്‌ കേന്ദ്ര സർക്കാർ തയ്യാറാകണമെന്ന്‌ ധനമന്ത്രി ടി എം തോമസ്‌ ഐസക്‌ ആവശ്യപ്പെട്ടു. കോവിഡിന്റെ പശ്ചാത്തലത്തിൽ സ്വീകരിക്കുന്ന നടപടികളെക്കുറിച്ച്‌ ആർബിഐ ഗവർണറുടെ പ്രഖ്യാപനങ്ങളെത്തുടർന്ന്‌ മാധ്യമങ്ങളേട്‌ പ്രതികരിക്കുകയായിരുന്നു ധനമന്ത്രി.

ധന നയത്തിലെ ഉദാരവൽകൃത മുൻവിധികൾ കേന്ദ്ര സർക്കാർ തൽക്കാലം മാറ്റിവയ്‌ക്കണം. കൂടുതൽ ശക്തമായി സമ്പദ്ഘടനയിൽ ഇടപെടണം. സർക്കാരിന്റെ വരവു-ചെലവുകളുമായി ബന്ധപ്പെട്ട ധന നയം പൊളിച്ചെഴുതാൻ കേന്ദ്ര ധനമന്ത്രാലയം തയ്യാറാകണം.

പണലഭ്യതയിലും പലിശനിരക്കിലും മറ്റും വരുത്തിയ റിസർവ്‌ ബാങ്കിന്റെ പുതിയ പണനയം പൊതുവിൽ നല്ലതാണ്‌. എല്ലാ വായ്പകളുടെയും തിരിച്ചടവിന് കാലാവധി നീട്ടൽ സ്വാഗതാർഹമാണ്. മൂന്നുമാസം എന്നത് ഇനിയും നീട്ടേണ്ടിവരും. തുടങ്ങിയ ജപ്തി നടപടികൾ നിർത്തിവയ്‌ക്കുമോ എന്നതിൽ വ്യക്തതയില്ല.

ബാങ്കുകൾ സ്വയംസഹായ സംഘങ്ങളും മറ്റുംവഴി കൂടുതൽ ഉദാരമായി ഉപഭോക്തൃ വായ്പകൾ ലഭ്യമാക്കണമെന്ന് നിർദേശമുണ്ടായില്ലെന്നത്‌ നിരാശാജനകമാണ്‌. റിപോ പലിശനിരക്ക് കുറച്ചതിലൂടെ ഉടൻ എന്തെങ്കിലും സംഭവിക്കുമെന്ന്‌ പ്രതീക്ഷിക്കേണ്ടതില്ലെന്നും തോമസ്‌ ഐസക്‌ പറഞ്ഞു.


പ്രധാന വാർത്തകൾ
 Top