23 April Friday

‘കടലോളം നന്മയ്‌ക്കായി വീണ്ടും വരണം ഇടതുപക്ഷം' ; മനംനിറയെ സ്‌നേഹവുമായി ജാഥയെ വരവേറ്റു

വെബ് ഡെസ്‌ക്‌Updated: Monday Mar 1, 2021


ആലപ്പുഴ
‘കടലോളം നന്മയ്‌ക്കായി വീണ്ടും വരണം ഇടതുപക്ഷം' എന്ന മുദ്യാവാക്യമുയർത്തി മത്സ്യത്തൊഴിലാളി ഫെഡറേഷൻ സിഐടിയു സംസ്ഥാന ജനറൽ സെക്രട്ടറി പി പി ചിത്തരഞ്ജൻ നയിക്കുന്ന സംസ്ഥാന ജാഥ ആലപ്പുഴ ജില്ലയിൽ പര്യടനം നടത്തി. മനംനിറഞ്ഞ സ്‌നേഹത്തോടെ ജാഥയെ വരവേറ്റു. എല്ലായിടത്തും ആയിരങ്ങളാണ് സ്വീകരിച്ചത്.
തിങ്കളാഴ്‌ചയും ജാഥ ജില്ലയിൽ പര്യടനം തുടരും.

മുഹമ്മ, പള്ളിപ്പുറം പള്ളിച്ചന്ത, വടുതല, അരൂർ, പള്ളിത്തോട് ചാപ്പക്കടവ്, അർത്തുങ്കൽ എന്നിവിടങ്ങളിലാണ് ഞായറാഴ്‌ച സ്വീകരണം നൽകിയത്. മുഹമ്മയിൽ സിപിഐ എം മാരാരിക്കുളം ഏരിയ സെക്രട്ടറി കെ ആർ ഭഗീരഥൻ ഉദ്ഘാടനം ചെയ്‌തു. സമാപന സമ്മേളനം അർത്തുങ്കലിൽ കഞ്ഞിക്കുഴി ഏരിയ സെക്രട്ടറി എസ് രാധാകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പി പി ചിത്തരഞ്ജൻ, ജാഥാസ്ഥിരാംഗങ്ങളായ കെ സി രാജീവ്, എച്ച് ബേസിൻലാൽ, അഡ്വ. സൈനുദ്ദീൻ, ഷീലാ രാജ്മൽ, അഡ്വ. ജൂലിയറ്റ് നെൽസൺ തുടങ്ങിയവർ വിവിധ കേന്ദ്രങ്ങളിൽ സംസാരിച്ചു. തിങ്കളാഴ്‌ച വൈകിട്ട് വലിയഴീക്കലിൽ ജില്ലയിലെ സമാപന സമ്മേളനം എ എം ആരിഫ് എംപി ഉദ്ഘാടനം ചെയ്യും.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




----
പ്രധാന വാർത്തകൾ
-----
-----
 Top